Tuesday, May 10, 2011

കണ്ണൂർ സൈബർ മീറ്റ്


പ്രിയപ്പെട്ട സുഹൃത്തുക്കളേ,

തിറകളുടെയും തെയ്യങ്ങളൂടെയും നാട്ടിലേക്ക് എല്ലാ സൈബർ കൂട്ടുകാർക്കും സ്വാഗതം ..

കലയൂം ചരിത്രവും ഉറങ്ങുന്ന കണ്ണൂരിന്റെ ഹൃദയത്തിൽ സൈബർ ലോകത്തിന്റെ പുതിയൊരു കൈയ്യൊപ്പു കൂടെ എഴുതിച്ചേർക്കാൻ പോകുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ ..
മലയാള ഭാഷയും മലയാളവും മരിക്കുന്നു എന്നു കൊട്ടിഘോഷിച്ചവരോട് വെല്ലുവിളികളുടെ കാഹളം മുഴക്കി ഇന്റർ നെറ്റെന്ന ഉടവാൾ കൈയ്യിലെടുത്തവരാണു നമ്മൾ .
ചരിത്രവും പൈതൃകവും മറക്കാതെ ഔന്നിത്യങ്ങളിൽ മലയാളം എന്ന ഒരുമയെ കയറ്റിയിരുത്തിയവർ . ജാതി മത രാഷ്ട്രീയ ഭേതമന്ന്യേ കൈകോർത്ത് . മലയാള ഭാഷയെയും ഈ എഴുത്തിനെയും നെഞ്ചോട് ചേർത്തവർ . ഇവരെ എല്ലാം ഒന്നു കാണാൻ എഴുത്തിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളിലൂടെയും നുറുങ്ങു സംഭാഷണത്തിലൂടെയും വിനിമയം ചെയ്യപ്പെട്ടവർ പരസ്പരം കണ്ട് സംസാരിക്കാൻ ഒരു വേദിയൊരുക്കുക എന്നത് ഏറെ കാലമായി മലയാളം ബ്ലോഗ്ഗർ എന്ന നിലയിൽ കണ്ണൂരുള്ള ബ്ലോഗർ മാർ കൂടിയാലോചനകൾ തുടങ്ങിയിട്ട് . അതിനൊരു സാക്ഷാത്കാരമാവുകയാണു ഈ വരുന്ന സെപ്തമ്പർ 11 കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടക്കാൻ പോകുന്ന കണ്ണൂർ സൈബർ മീറ്റ് -2011. ഈ മീറ്റിന്റെ വിജയത്തിനായി , പ്രശസ്ത ബ്ലോഗ്ഗർ ചിത്രകാരൻ, ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില, ജീവൻ ഫിനിക്സ്, കുമാരൻ, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ തൂടങ്ങിക്കഴിഞ്ഞു.. അതിന്റെ ഭാഗമായി . മീറ്റിന്റെ ലോഗോ ഔദ്യോദികമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു . ഈ മീറ്റിന്റെ പരിപൂർണ്ണ വിജയത്തിനായി ബ്ലോഗ്, ഫേസ്ബുക്ക്, ഓർക്കുട്ട്, കൂട്ടം , ട്വിറ്റർ തുടങ്ങിയ സൈബർ രംഗത്തെ എല്ലാ സൌഹൃദങ്ങളെയും , ക്ഷണിച്ചു കൊള്ളുന്നു. ഈ ലോഗോയും മീറ്റിന്റെ പ്രചരണവും പരസ്പരം കൈമാറും എന്ന വിശ്വാസത്തോടെ
സംഘാടക സമിതി.....

updated post :

പ്രിയരേ,
ബ്ളോഗ് രംഗം അനുദിനം വികസിക്കുകയും ബൂലോക സമൂഹം ഭാഷാസ്നേഹികളുടെ ഒരു ബദൽ മലയാളി സമൂഹവുമായി മാറുന്ന കാലത്ത്,
ഉപരിപ്ളവമായി ചിന്തിക്കുന്ന, ആഗോള വ്യാപകമായി ചിതറിക്കിടക്കുന്ന ബൂലോകരുടെ
ഒരു ഫെസ്റ്റ്!!!!
മീറ്റുകളുടെ ചുരുങ്ങിയ സമയ പരിമിതികളും പരസ്പരം അടുക്കുവാനുള്ള സമയക്കുറവും എല്ലാറ്റിനുമൊരു ബദൽ പരിഹാരവും ബൂലോകത്തിന്റെന്റെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ നാന്ദിയായും മാറിയേക്കാവുന്ന ഒരു ബൂലോക ആഘോഷമാക്കി ബ്ളോഗ് ഫെസ്റ്റിനെ മാറ്റാം എന്ന് ഒരു കൂട്ടം ബ്ലോഗേർസ് തുടങ്ങി വച്ച കരടു ചർച്ച ആശാവഹമായി വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...

അതുകൊണ്ട് നമുക്ക് കണ്ണൂർ മീറ്റിനോടനുബന്ധിച്ച് ബ്ളോഗ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഇനമായ ഓഫ് സ്റ്റേജ് ഐറ്റങ്ങൾ ഓൺലൈനായി നടത്താം എന്നൊരു ആശയമാണുള്ളത്..

അതിനായി കഥ, കവിത, ലേഖനം, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ബ്ളോഗേഴ്സിന്റെയും മറ്റ് ഓൺലൈൻ എഴുത്തുകാരുടെയും ഇടയിൽ മൽസരങ്ങൾ നടത്തുകയും ഓരോ ഇനത്തിലും മികച്ച അഞ്ചു സൃഷ്ടികൾ കണ്ടെത്തുകയും അവർക്ക് കണ്ണൂർ മീറ്റിൽ വച്ച് പുരസ്കാരം നൽകുകയും ചെയ്യുക എന്നതാണ്‌ പ്രാഥമിക ചർച്ചയിലൂടെ രൂപപ്പെട്ട ഒരാശയം....

ഇതിന്റെ വിശദാംശങ്ങളും ചർച്ചകളും 'ബ്ളോഗ് ഫെസ്റ്റ്' ബ്ളൊഗിൽ വായിക്കാവുന്നതാണ്‌

തുഞ്ചൻ മീറ്റിന്റെ ചരിത്രപരമായ ഒരു കാൽ വെയ്പ്പ്
'ഈയെഴുത്ത്' ബ്ളോഗ് മാഗസിൻ ആയിരുന്നുവെങ്കിൽ,
കണ്ണൂർ സൈബർ മീറ്റ് വിപുലമായ ഓണലൈൻ മൽസരങ്ങൾ കൊണ്ടും 'ബ്ളോഗ്ഫെസ്റ്റ്' കൊണ്ടും ബൂലോക ചരിത്രത്തിൽ ഇടം പിടിക്കട്ടെ.....