Friday, August 26, 2011

കണ്ണൂർ 9/11

പ്രിയ സുഹൃത്തുക്കളെ,

കണ്ണൂർ മീറ്റ് ഒരു  ഉത്സവമാക്കിത്തീർക്കാനുള്ള അവസരം ഇങ്ങടുത്തു വന്നു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ എല്ലാ അവേശത്തിലും, ആഹ്ലാദത്തിലും ആണ് സംഘാടക സമിതി.  ഒരു പാടാൾക്കാരുടെ  സ്നേഹപൂർണ്ണമായ സഹകരണവും, നിസ്വാർത്ഥവും നിരന്തരവുമായ പരിശ്രമവും ഒക്കെ ചേർന്ന് ഒരു സ്നേഹ സമ്മേളനത്തിന്റെ പുതിയ അദ്ധ്യായം രചിക്കപ്പെടാൻ പോകും എന്നതിൽ യാതൊരു തർക്കവും ഇല്ല.  കണ്ണൂർ മീറ്റിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം  തന്നെ  അവസാന വട്ടത്തിലാണ്.  കാര്യങ്ങൾ ഒക്കെ ഭംഗിയാക്കാൻ വേണ്ടി കൈയ്യും മെയ്യും മറന്ന് ഓടി നടക്കുകയാണു സംഘാടകർ.  മറ്റെല്ലാ മീറ്റിനെക്കാളും വ്യത്യസ്ഥമായി ഇക്കുറി പുരുഷ സംഘാടനത്തിനു പുറമെ ബിൻസി, ഹരിപ്രിയ സുരേന്ദ്രൻ, ലീലടീച്ചർ(സി എൽ എസ് ബുക്ക്സ്) ശാന്ത കാവുമ്പായി, മിനി ടീച്ചർ, എന്നിവരുടെ നേതൃത്ത്വത്തിലുള്ള സ്ത്രീസംഘാടനവും മീറ്റിന്റെ മികച്ച വിജയത്തിനായി. മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നുള്ളത് കണ്ണൂർ മീറ്റിന്റെ പ്രത്യേകത കൂടിയാണ്.

സെപ്തമ്പർ 10 - 11 തീയ്യതികളിൽ കണ്ണൂർ വച്ചു നടക്കുന്ന മീറ്റിന്റെ കാര്യ പരിപാടികൾ  താഴെ പറയാം.
                                              കാര്യപരിപാടികൾ

സെപ്തമ്പർ 10 ശനിയാഴ്ച:  സ്ഥലം  മാടായിപ്പാറ പി ഡബ്യു ഡി റസ്റ്റ് ഹൌസ്.

3 pm.to 5 pm ...................................: പോട്ടം പിടുത്തം. (ഫോട്ടോ ബ്ലോഗർമ്മാർകു മാത്രം      
                                                                        അല്ലാത്തവർക്കു കണ്ടാസ്വദിക്കാം )
5 pm to 6 pm ..................................: വെടി പറച്ചിൽ  (ഗ്രൂപ്പ്)
6 pm to 7 pm ..................................: മുറിവു പാട്ട്. അരവു പാട്ട്   (പതിനൊന്നിനുള്ള ഓണ സദ്യ പ്രഗൽഭരായ രണ്ടു പാചകക്കാരുടെ നേതൃത്വത്തിൽ നമ്മൾ തന്നെ  ഉണ്ടാക്കുന്നു.  അതിന്റെ പച്ചക്കറി മുറിക്കുമ്പോളും കരിക്കൂട്ടുകൾ അരയ്ക്കുമ്പോളും  പാടുന്ന പാട്ടാണ്  മുറിവ് അരവു  പാട്ടുകൾ.  (തലേന്നു വരുന്നവർ പാടുന്ന പാട്ടുകൾ പ്രിപ്പേർ ചെയ്തു വരിക)
7pm to 10 pm..................................: തേങ്ങ ചിരവൽ (.ഇവിടെയും പാട്ടാകാം)
10 pm to  ........................................ : പിന്നങ്ങോട്ട്  കൂർക്കം വലിച്ചുള്ള ഉറക്ക മത്സരം

തലേന്ന് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: 

കഴിയുന്നതും ഉച്ചയ്ക്കു 3 മണിക്കു തന്നെ എത്താൻ ശ്രമിക്കുക.  കാരണം മാടായിപ്പാറയുടെ പ്രകൃതി രമണീയത ആസ്വദിച്ച്  തമാശകൾ പറഞ്ഞ് കാറ്റും കൊണ്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്. വിശ്വാസികളാണെങ്കിൽ, വൈകുന്നേരം കേരളത്തിലെ സുപ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാടായിക്കാവ്,  വടുകുന്ദ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താനും, മുസ്ലീം സുഹൃത്തുക്കൾക്ക് ചരിത്ര പ്രസിദ്ധമായ മാടായി പള്ളി സന്ദർശിക്കുവാനും സാധ്യമാകുന്നതാണ്.






മാടായിപ്പാറയുടെ കുറച്ച് ഫോട്ടോസ് ആണ്.
ഇനി  മാടായിപ്പാറയിലേക്കുള്ള ബസ്സ് റൂട്ട് .
കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവർ:
കണ്ണൂർ ബസ്റ്റാന്റിൽ നിന്നു പഴയങ്ങാടി, പയ്യന്നൂർ ബസ്സിൽ കയറുക.  പഴയങ്ങാടി ബസ്റ്റാന്റിൽ ഇറങ്ങുക.  അവിടുന്നു ഓട്ടോ  മിനിമം ചാർജ്ജ്.  എരിപുരം,  ടി  ബി .  എന്നു പറഞ്ഞാൽ മതി  അല്ലെങ്കിൽ  പി ഡബ്യു ഡി റസ്റ്റ് ഹൌസ് എന്നു പറഞ്ഞാലും മതി.  എരിപുരം പോലീസ്റ്റേഷന്റെ തൊട്ടു മുകളിലാണു ഗസ്റ്റ് ഹൌസ്.

കാസർഗോഡ് ഭാഗത്തു നിന്നും വരുന്നവർ:
പയ്യന്നൂ‍ർ ബസ്റ്റാന്റിൽ നിന്നും, പഴയങ്ങാടി ബസ്സിനു കയറുക. പഴയങ്ങാടി ബസ്റ്റാന്റിൽ ഇറങ്ങുക അല്ലെങ്കിൽ  എരിപുരം പോലീസ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക. നാൽക്കവലയാണ് വലതു വശത്തു പോകുന്ന റോഡിലൂടെ നേരെ നടന്നാൽ  മതി. ആരോടു ചോദിച്ചാലും പറഞ്ഞു തരും.

ട്രൈൻ മാർഗ്ഗം വരുന്നവരാണെങ്കിൽ:
പഴയങ്ങാടി  റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങുക. ഓട്ടോ  ഉണ്ടാകും, അല്ലേൽ  ബസ്റ്റാന്റിലേക്ക് ഇഷ്ടം പോലെ ബസ്സുകൾ ഉണ്ടാകും. അവിടെ നിന്നു ഓട്ടോ പിടിച്ചാലും മതി.

തലേന്നു വരുന്നവർ ഒരു ബെഡ്ഷീറ്റ് കൊണ്ട് വരുന്നത്  ഉറങ്ങണം എന്നാഗ്രഹമുള്ളവർക്ക് നല്ലതായിരിക്കും. കാരണം  രണ്ടു വലിയ മുറികൾ ആണ്. ഡബിൾ കോട്ട് കട്ടിൽ രണ്ടെണ്ണമേ ഉള്ളൂ  ആ‍ൾക്കാർ അധികം ഉണ്ടായാൽ ചിലപ്പോൾ  ഭൂമീദേവിയുടെ മാറിൽ തലചായ്ക്കേണ്ടി വരും.     തലേന്നു വരുന്ന സ്ത്രീ ബ്ലോഗർമ്മാർക്ക്  സംഘാടക സമിതിയിലെ വനിതാബ്ലോഗർമ്മാരുടെ വീട്ടിൽ താമസ സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
 
സെപ്തമ്പർ 11. ഞായർ:  സ്ഥലം കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ. 

9 to 10 am..........................: രജിസ്ട്രേഷൻ  (രജിസ്ട്രേഷൻ ഫീസ് 100 രൂപ ആയിരിക്കും )
10.am to 12.pm..................: ഔപചാരികതകളില്ലാത്ത പരിചയപ്പെടൽ.
12  pm to 1pm....................: ബ്ലോഗ് ഫെസ്റ്റ് സമ്മാന ദാനം.
1pm to 2pm........................: ഓണ സദ്യ.
2 pm to 4pm.......................: സോഷ്യൽ നെറ്റ് വർക്കും. ഇ -എഴുത്തും. (ക്ലാസ്സ്)
                                      (ശ്രീ ഡി. പ്രദീപ് കുമാർ തൃശുർആകാശവാണി സ്റ്റേഷൻഡയറക്ടർ)
4 pm....................................: സമാപനം   
തുടർന്ന് പയ്യാമ്പലം, മുഴുപ്പിലങ്ങാട് ബീച്ച്, അറയ്ക്കൽ മ്യൂസിയം, കണ്ണൂർ കോട്ട, പറശ്ശിനിക്കടവ് മുത്ത്പ്പൻ ക്ഷേത്രം സ്നേക്ക് പാർക്ക് , തുടങ്ങീയേടങ്ങളിൽ സന്ദർശ്ശനം നടത്തുന്നവർക്ക്  സ്വന്തം ഉത്തരവാദിത്തത്തിൽ  പോകാവുന്നതാണ്. 


സെപ്തമ്പർ 11 വരുന്നവരുടെ ശ്രദ്ധയ്ക്ക്



ബസ്സു മാർഗ്ഗം: സൂപ്പർ ഫാസ്റ്റ് ബസ്സുകൾ, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ എല്ലാം പുതിയ ബസ്റ്റാന്റിലാണു നിർത്തുക  പഴയ ബസ്റ്റാന്റിൽ പോകുന്ന ബസ്സുകളാണെങ്കിൽ പഴയ ബസ്റ്റാന്റിൽ ഇറങ്ങുന്നതാവും ഉചിതം.  പുതിയ  ബസ്റ്റാന്റിലാണ് ഇറങ്ങുന്നതെങ്കിൽ അവിടെ നിന്നും ഒരോട്ടോ പിടിച്ചാൽ സ്റ്റേഡിയം കോർണറിനടുത്തുള്ള ജവഹർ ലൈബ്രറിയിൽ എത്തിക്കും.  പഴയ ബസ്റ്റാന്റിലണെങ്കിൽ നടക്കേണ്ട ദൂരമേ ഉള്ളൂ.

ട്രൈൻ മാർഗ്ഗം വരുന്നവർ:
കണ്ണൂർ റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങുക.  അവിടെ നിന്നും  പുറത്തിറങ്ങി നേരെ നടന്നാൽ  പുറത്തെ റോഡിൽ നിന്നു വലതു ഭാഗത്തേക്കു കുറച്ചു നടക്കുക. അവിടെ നിന്നും ഓവർ ബ്രിഡ്ജ് വഴി  സ്റ്റേഡിയം കേന്ദ്രീകരിച്ചു നടക്കുമ അവിടെനിന്ന് ആരോട് ചോദിച്ചാലും പറഞ്ഞു തരും. അല്ലെങ്കിൽ  റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ പിടിച്ചാൽ മതി. മിനിമം ചാർജ്ജേ ഉള്ളൂ.

സുഹ്രുത്തുക്കളെ ഇത്രയുമാണ് കണ്ണൂർ മീറ്റിന്റെ കാര്യ പരിപാടികൾ   മീറ്റിനു വേണ്ട പ്രതിനിധികളുടെ ബാഡ്ജ് , അതു പോലെ രജിസ്ട്രേഷൻ ഫോറം എന്നിവയെല്ലാം, നമ്മുടേ ബൂലോകവും, ബൂലോകം ഓൺലൈനും സംയുക്തമായി  സ്പോൺസർ ചെയ്തു കഴിഞ്ഞൂ. കഴിഞ്ഞ ദിവസം തന്നെ പ്രിന്റിംഗ് വർക്കുകൾ എല്ലാം തീർത്ത് ജോഹർ  കുമാരനെ ഏൽ‌പ്പിച്ചു കഴിഞ്ഞു.  ഈ അവസരത്തിൽ  കണ്ണൂർ മീറ്റ് സംഘാടക സമിതിയുടെ അകൈതവമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.                                                              
 ചിത്രത്തിൽ ക്ലിക്കിയാൽ വലുതായി കാണാം  സെപ്തമ്പർ 11 വരുന്നവർക്ക് ആവശ്യമെങ്കിൽ ഈ റൂട്ട് മാപ്പ് ഉപയോഗിക്കാം .




കോണ്ടാക്ട് നമ്പർ
  
കുമാരൻ             : 9895812666
വിധു ചോപ്ര      : 9895048936
ബിജു കൊട്ടില : 8606092560


മാടായിപ്പാറയിൽ താമസിക്കാൻ ബുദ്ധി മുട്ടുള്ളവർക്ക് പ്രത്യേക ലോഡ്ജ് സൌകര്യം വേണമെങ്കിൽ മുൻ കൂട്ടി  മുകളിൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്ത് കാര്യം ധരിപ്പിക്കേണ്ടതാണ്.  അവനവന്റെ ബഡ്ജറ്റിനനുസരിച്ചുള്ള ഹോട്ടൽ മുറികൾ ബുക് ചെയ്ത് തരാം.


മീറ്റിനു വരുമെന്നറിയിച്ചവരുടെ ഫൈനൽ ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.
പങ്കെടുക്കുന്നവർ :
1. കുമാരൻ
2. കണ്ണൂരാൻ.
3. ബിൻസി
4. ചെമ്മരൻ.
5. ഷമിത്ത്.ടി പി.
6. ജീവൻ ഫിനിക്സ്
7. മിനി ടീച്ചർ
8. സിന്ധു ടീച്ചർ
9. ലീല എം ചന്ദ്രൻ
10.ഹരിപ്രിയ
11.കടത്തനാടൻ
12.നൌഷാദ് അകമ്പാടം
13.വിധു ചോപ്ര
14.ലുട്ടു
15.പാവപ്പെട്ടവൻ
16.രഞ്ചിത്ത് ചെമ്മാട്
17.അഞ്ജലി അനിൽകുമാർ
18.സജ്ജീവ് ബാലകൃഷ്ണൻ
19.ജയൻ ഏവൂർ
20.പ്രവീൺ വട്ടപ്പറമ്പത്ത്
21.മത്താപ്പ്
22.ജിക്കു വർഗ്ഗീസ്
23.ഹേമ ഹേമാംബിക
24.ശ്രീജിത്ത് കൊണ്ടോട്ടി
25.സുനിലൻ കളീയ്ക്കൽ
26.ശാന്ത കാവുമ്പായി
27.ഇന്ദു പിണറായി
28.വിനോദ് കൂവേരി
29.അശ്വന്ത് മടപ്പള്ളി
30.നവനീത്
31.ലിജോ ജോയ്
32.ജെ. പി.പ്രകാശേട്ടൻ
33.ഹരീഷ് തൊടുപുഴ
34.ഷിജു തില്ലങ്കേരി
35.ദേവൻ
36.എസ് എം സാദിഖ്
37.ഉമേഷ് പിലിക്കോട്
38.പൊന്മളക്കാരൻ
39.റെജി പുത്തൻ പുരയ്ക്കൽ
40.സജി എം തട്ടത്തുമല 
41.ഷാനവാസ്
42.പ്രദീപ് കുമാർ കോഴിക്കോട്
43.റെജി ജോസഫ്
44.ഇഗ്ഗോയ്
45.സൂസൻ മാത്യു.
46.ജി മനു
47.മുക്താർ ഉദരം പൊയിൽ
48.മുരളി കൃഷ്ണ മാലോത്ത്
49.മഹേഷ് വിജയൻ
50.ബിജു കൊട്ടില
51.ബിജു കുമാർ ആലക്കോട്
53.മേൽ‌പ്പത്തൂരാൻ
54.ജാസ്മിക്കുട്ടി
55.ബൈജു ബൈജുവചനം
56.ഷിനോദ്
57.രാജൻ വെങ്ങര
58.അരീക്കോടൻ
59.ചെറിയവൻ
60.രാഗേഷ് വണ്ടിപ്രാന്തൻ
61.പ്രീത മുള്ളൻ
62.റാം പ്രസാദ്
63.ഹരി കൃഷ്ണൻ
64.ജിത്തു ബാലകൃഷ്ണൻ
65.ജോഷി കണ്ണൂ‍ർ
66.വിനോജ് പയ്യന്നൂർ
67.പ്രവീൺ കുപ്പം
68.യൂസുഫ്പ
69.ജോ
70.രാജീവ് രാഘവൻ (ഒളിയമ്പുകൾ)
71.ശരത്ത്  എം ചന്ദ്രൻ.
72. സുപ്രിയ ഗോവിന്ദ് (ശങ്കൂന്റമ്മ) 
73. അസിൻ
74. കെ  മുജീബുർ റഹ്മാൻ
75.അജിത്ത്
76. ജയദേവൻ കാവുമ്പായി.
77.ബിനേഷ് മഞ്ചേശ്വരം.
78.ഷിനോജ് പായം.
79. ജാബിർ മലബാറി.
80. അക്ബർ
82.വരുൺ അരോളി.
83.ബിജു ജോർജ്ജ്
84.ഷെരീഫ് കൊട്ടാരക്കര.
85 അനിൽ പിള്ളിയിൽ(ശ്രീരഞ്ചിനി)
86 ഷീബ (ചില്ല് )
87 അനൂപ് എം.സി
88 ഒഴാക്കൻ
89.ഹരി സ്നേഹതീരം.
90. പത്രക്കാരൻ
91.വിനോദ് തള്ളശ്ശേരി, പെരളശ്ശേരി
92. സുമിത്രൻ
93. ലിജോ ജോയ്. 
95. ലയ ശരത്ത്
96.അശോക് ഫാബിയാനോ.
97.സുധി 
98.മണി മാസ്റ്റർ.
99.സാദിഖ് ഖാലിദ് 
100. ബിജേഷ് രാഘവൻ 
101.ശിരോമണി 
102. രജിത്ത് കെ പി. 
103. കോർക്കറസ്.
104. റാണിപ്രിയ. 
വരാൻ സാധ്യതയുള്ളവർ :
1. മനോജ് രവീന്ദ്രൻ (നിരക്ഷരൻ)
2. ശ്രീലാൽ
3. സ്മിത സതീഷ്
4. മനോരാജ്
5. മുരളീ മുകുന്ദൻ ബിലാത്തി പട്ടണം
6. കൊട്ടോട്ടിക്കാരൻ
7. മെയ് ഫ്ലവേഴ്സ്
8. ചെകുത്താൻ
9. ഫാത്തിമ സുഹറ റഫീഖ്
10.ജസ്റ്റിൻ സൈകതം ബുക്സ്സ്
11.ശ്രീ കുമാർ തൃശ്ശുർ
12.രാജേഷ് കെ ഒഡയഞ്ചാൽ
13. വൈശാഖ് 
14. എൻ  ബി സുരേഷ് . 
15. മിക്ദാദ് അലി.
16. കമ്പർ 
17 ഗിനി
18 ശശികല ഗംഗാധരൻ 
19 ധനലക്ഷ്മി.(മധുര നെല്ലി) 
20 സമീർ തിക്കോടി. 
21. റാംജി പട്ടേപ്പാടം.
22.ഷൈന ഷാജൻ.
23.ബാലഗോപാൽ ഹരി.(പാപ്പിറസ് ബുക്ക്സ്) 
24. നൌഷാദ് വടക്കീൽ 


തലേദിവസം വരുന്നവർ. 
1. പാവപ്പെട്ടവൻ 
2. രഞ്ചിത്ത് ചെമ്മാട്.
3. ഉമേഷ് പിലിക്കോട്
4. ഒഴാക്കൻ.
5. പ്രവീൺ വട്ടപ്പറമ്പൻ.
6. മത്താപ്പ്.
7 .പൊന്മളക്കാരൻ.
8. ഷെരീഫ് കൊട്ടാരക്കര
9. മഹേഷ് വിജയൻ.
10.മേല്പത്തൂരാൻ
11.സുനിലൻ കളീയ്ക്കൽ
12.ശ്രീജിത്ത് കൊണ്ടോട്ടി
13.ശൈലൻ (വരാൻ സാധ്യത)
14. ടി.പി അനിൽ കുമാർ (വരാൻ സാധ്യത)
15. കുമാരൻ, 
16.കണ്ണൂരാൻ
17.ബിജു കൊട്ടീല 
18.ബിജു കുമാർ ആലക്കോട്
19. ജീവൻ ഫിനിക്സ് 
20.അശ്വന്ത് മടപ്പിള്ളി. 
22.നവനീത്.
23. റെജി പുത്തൻ പുരയ്ക്കൽ 
24. അബ്ദുൾ ഹക്കിം
25.സജിം തട്ടത്ത്മല
26.സുകുമാരൻ അഞ്ചരക്കണ്ടി.
27.ലിജോ ജോയ്. 
28.ബിൻസി
29.അഞ്ജലി അനിൽ കുമാർ. 
30.ലീല എം ചന്ദ്രൻ. . 
31.മുരളീ മുകുന്ദൻ ബിലാത്തി പട്ടണം
32.ജെ പി പ്രകാശേട്ടൻ
33.മുരളീ കൃഷ്ണ.
34.അശോക് ഫാബിയാനോ. 
35.ദേവൻ. 
36.



                   ഇനി ആരെങ്കിലും വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ  രണ്ടു ദിവസത്തിനുള്ളിൽ തന്നെ  kannurmeet@gmail.com എന്ന മൈൽ ഐഡിയിൽ  മീറ്റിൽ പങ്കെടുക്കുന്നു  എന്ന സബ്ജക്റ്റോടു കൂടി ഒരു മൈൽ ഇഡേണ്ടതാണ്.  സബ്ജക്ട് എഴുതാൻ മറക്കെണ്ട കാരണം എല്ലാ കമന്റ്സുകളും മൈൽ ആയി വരുന്നതു കൊണ്ട് സെലക്ട് ചെയ്യാൻ ബുദ്ധി മുട്ടൂണ്ടാകും 

                     കണ്ണൂർ മീറ്റിനോടനുബന്ധിച്ചു നടത്തുന്ന  ബ്ലോഗ് ഫെസ്റ്റിലേക്ക്   കഥ,കവിത, ലേഖനം, ഫോട്ടോസ്, യാത്രാ വിവരണം, എന്നിവ അയക്കേണ്ട അവസാൻ തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു .. എത്രയും പെട്ടെന്നു തന്നെ  മുഴുവൻ ബ്ലോഗ്ഗേഴ്സും  ബ്ലോഗ് ഫെസ്റ്റിൽ പങ്കാളികളാകൂ  കൂടുതൽ വിവരങ്ങൾക്ക്   ബ്ലോഗ് ഫെസ്റ്റ്  എന്ന ബ്ലോഗ് സന്ദർശ്ശിക്കൂ.









Tuesday, August 9, 2011

കണ്ണൂർ മീറ്റിൽ വരുമെന്നറിയിച്ചവർ.


സുഹൃത്തുക്കളെ,

കണ്ണൂർ മീറ്റ് ഇങ്ങടുത്തു കൊണ്ടിരിക്കുകയാണല്ലോ. 
മീറ്റിന്റെ ഒരുക്കങ്ങളെല്ലാം വളരെ ഭംഗിയായി തടസ്സങ്ങളൊന്നും ഇല്ലാത്ത വിധം നടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന വിവരം സന്തോഷപുർവ്വം അറിയിക്കട്ടെ.  സെപ്‌തംബർ 11 ഞായറാഴ്ച കണ്ണൂർ യോഗശാല റോഡിലുള്ള ജവഹർ ലൈബ്രറി ഹാളിലാണ് മീറ്റ്.

കാലത്ത് 9 മണിക്കാണ് രജിസ്‌ട്രേഷൻ തുടങ്ങുന്നത്. 10.30 ന് പരിചയപ്പെടൽ.  ഔപചാരികത ഒന്നും ഇല്ല.  ഉദ്ഘാടനാദി കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. പരിചയപ്പെടലിനു ശേഷം “ബ്ലോഗ് ഫെസ്റ്റിലെ“ കഥ, കവിത, ലേഖനം, ഫോട്ടോഗ്രാഫി, എന്നീ മത്സരങ്ങളുടെ സമ്മാനദാനം.  ഉച്ചയ്ക്ക്1 മണിക്ക് വിശ്വപ്രസിദ്ധ ഈറ്റ്.

2 മണി മുതൽ  ബ്ലോഗ്, സോഷ്യൽ നെറ്റ് വർക്ക് എന്നിവയെ കുറിച്ചും, ഇന്റർനെറ്റിൽ മലയാളം എഴുത്ത് എങ്ങിനെ?  എന്നതിനെ കുറിച്ചും തൃശ്ശൂർ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ശ്രീ.ഡി പ്രദീപ് കുമാർ ക്ലാസ് എടുക്കും.   തലശ്ശേരി ബ്രണ്ണൻ കോളേജ്, കൃഷ്ണമേനോൻ വനിതാ കോളേജ്, കണ്ണൂർ എഞ്ചിനീയറീംഗ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപകരുമായും സുഹൃത്തുക്കളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ബ്ലോഗിങ്ങിൽ താല്പര്യമുള്ള കുട്ടികളെ അയക്കാം എന്നു പറഞ്ഞിട്ടുണ്ട്.  ആ സമയത്ത് ക്ലാസ്സ് ആവശ്യമില്ലാത്ത ബ്ലോഗ്ഗേഴ്സിനും മറ്റും സ്വകാര്യ സംഭാഷണങ്ങൾ നടത്തുകയും ആവാം.  3 മണിയോടെ മീറ്റ് അവസാനിപ്പിക്കണം എന്നാണു ഉദ്ദേശിക്കുന്നത്.  കാരണം ദൂരെയുള്ള ബ്ലോഗ്ഗേഴ്സിന്റെ മടക്കയാത്ര കണക്കിലെടുത്താണ് ഈ തീരുമാനം.

മീറ്റിനു പങ്കെടുക്കും എന്ന് നേരിട്ടും കമന്റിലൂടെയും, ഫേസ്ബുക്കിലൂടെയും അറിയിച്ചവരുടെ ഒരു  ലിസ്റ്റാണ്ണ് ഇത്.  മീറ്റിൽ പങ്കെടുക്കണം എന്നാഗ്രഹിക്കുന്ന ലിസ്റ്റിൽ ഉൾപ്പെടാത്തവർ ഇതിന്റെ താഴെ ഒരു കമന്റായി സൂചിപ്പിക്കണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 

തലേന്നു വരുന്നവർക്ക് ആവശ്യമായ താമസ സൌകര്യം, കണ്ണൂർ മാടായിപ്പാറയിലെ പി ഡബ്യു ഡി റസ്റ്റ് ഹൌസിൽ ബുക്ക് ചെയ്തിട്ടുണ്ട്.  തലേന്നു വരുന്നവർ പ്രത്യേകം അറിയിക്കണം എന്ന് ആവശ്യപ്പെടുന്നു.  ഓണക്കാലമായതിനാൽ  കാക്കപ്പൂക്കുപ്പായമൊക്കെ ഇട്ട് അണിഞ്ഞു  സുന്ദരിയായി മടായിപ്പാറ നിങ്ങളേ കാത്തിരിക്കുന്നുണ്ടാകും.  പിന്നെ പോട്ടം പിടിക്കുന്നവർ ആണെങ്കിൽ സൂര്യൻ  ഏഴിമല കടക്കും മുന്നേ വരണം കെട്ടോ.. പുട്ടൂം കുറ്റി എടുക്കാൻ മറക്കെണ്ട .  

പിന്നെ ദൂരെയുള്ളവർക്കായി  മാർഗ്ഗ രേഖകൾ ഒന്നും കൊടൂക്കുന്നില്ല. കണ്ണൂർ പഴയ ബസ്‌സ്റ്റാന്റിൽ വന്ന് ആരോടു ചോദിച്ചാലും ജവഹർ ലൈബ്രറി പറഞ്ഞു തരും  പഴയ ബസ്‌സ്റ്റാന്റിന്റെയും സ്റ്റേഡിയത്തിന്റെയും തൊട്ടടുത്ത് യോഗശാല റോഡിലാണ് ലൈബ്രറി ഹാൾ.  അതിനാൽ കണ്ടുപിടിക്കുവാൻ തീരെ ബുദ്ധി മുട്ടില്ല.  ട്രെയിനിനു വരുന്നവർ കണ്ണൂർ  റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓവർ ബ്രിഡ്ജ് കടന്നാൽ നേരെ ലൈബ്രറിയിലോട്ടാണ്.  (ഓട്ടോയ്ക്ക് മിനിമം ചാർജ്ജ് മാത്രം)   ബസ്സിനാണെങ്കിൽ  കണ്ണൂർ താവക്കര ബസ്റ്റാന്റിലായിരിക്കും ദീർഘ ദൂര ബസ്സുകൾ നിർത്തുക.  അവിടുന്നും  10 - 15 രൂപയിൽ കൂടുതൽ ഓട്ടോ ഓടേണ്ടി വരില്ല.  കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ ബന്ധപ്പെടേണ്ട നമ്പർ വൈകാതെ കൊടുക്കുന്നതായിരിക്കും.  

പിന്നെ കണ്ണൂരിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ സെയ്ന്റ് ആഞ്ജലോ കോട്ട,  പയ്യാമ്പലം  ബീച്ച്, അറക്കൽ കോട്ട, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ്  മീറ്റ് 3 മണി വരെ ആക്കിയത്.  മീറ്റിനു ശേഷം ഇവിടങ്ങളിലൊക്കെ സന്ദർശിക്കുന്നവർ  സ്വന്തം ഉത്തര വാദിത്തത്തിൽ ആയിരിക്കും പോകേണ്ടത് എന്നു അറിയിക്കുന്നു.

മീറ്റിനു ചെറിയൊരു രജിസ്‌ട്രേഷൻ തുക ഉണ്ടായിരിക്കും.  അത് പരമാവധി കുറക്കാനുള്ള ശ്രമത്തിലാണ്.  അത് അടുത്ത പോസ്റ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

പങ്കെടുക്കുന്നവർ :

1. കുമാരൻ
2. കണ്ണൂരാൻ.
3. ബിൻസി
4. ചെമ്മരൻ.
5. ഷമിത്ത്.ടി പി.
6. ജീവൻ ഫിനിക്സ്
7. മിനി ടീച്ചർ
8. സിന്ധു ടീച്ചർ
9. ലീല എം ചന്ദ്രൻ
10.ഹരിപ്രിയ
11.കടത്തനാടൻ
12.നൌഷാദ് അകമ്പാടം
13.വിധു ചോപ്ര
14.ലുട്ടു
15.പാവപ്പെട്ടവൻ
16.രഞ്ചിത്ത് ചെമ്മാട്
17.അഞ്ജലി അനിൽകുമാർ
18.സജ്ജീവ് ബാലകൃഷ്ണൻ
19.ജയൻ ഏവൂർ
20.പ്രവീൺ വട്ടപ്പറമ്പത്ത്.
21.മത്താപ്പ്
22.ജിക്കു വർഗ്ഗീസ്
23.ഹേമ ഹേമാംബിക
24.ശ്രീജിത്ത് കൊണ്ടോട്ടി
25.സുനിലൻ കളീയ്ക്കൽ
26.ശാന്ത കാവുമ്പായി
27.ഇന്ദു പിണറായി
28.വിനോദ് കൂവേരി
29.അശ്വന്ത് മടപ്പള്ളി
30.നവനീത്
31.ലിജോ ജോയ്
32.ജെ. പി.പ്രകാശേട്ടൻ
33.ഹരീഷ് തൊടുപുഴ
34.ഷിജു തില്ലങ്കേരി
35.ദേവൻ
36.എസ് എം സാദിഖ്
37.ഉമേഷ് പിലിക്കോട്
38.പൊന്മളക്കാരൻ
39.റെജി പുത്തൻ പുരയ്ക്കൽ
40.സജി എം തട്ടത്തുമല 
41.ഷാനവാസ്
42.പ്രദീപ് കുമാർ കോഴിക്കോട്
43.റെജി ജോസഫ്
44.ഇഗ്ഗോയ്
45.സൂസൻ മാത്യു.
46.ജി മനു
47.മുക്താർ ഉദരം പൊയിൽ
48.മുരളി കൃഷ്ണ മാലോത്ത്
49.മഹേഷ് വിജയൻ
50.ബിജു കൊട്ടില
51.ബിജു കുമാർ ആലക്കോട്
53.മേൽ‌പ്പത്തൂരാൻ
54.ജാസ്മിക്കുട്ടി
55.ബൈജു ബൈജുവചനം
56.ഷിനോദ്
57.രാജൻ വെങ്ങര
58.അരീക്കോടൻ
59.ചെറിയവൻ
60.രാഗേഷ് വണ്ടിപ്രാന്തൻ
61.പ്രീത മുള്ളൻ
62.റാം പ്രസാദ്
63.ഹരി കൃഷ്ണൻ
64.ജിത്തു ബാലകൃഷ്ണൻ
65.ജോഷി കണ്ണൂ‍ർ
66.വിനോജ് പയ്യന്നൂർ
67.പ്രവീൺ കുപ്പം
68.യൂസുഫ്പ
69.ജോ
70.രാജീവ് രാഘവൻ (ഒളിയമ്പുകൾ)
71.ശരത്ത്  എം ചന്ദ്രൻ.
72. സുപ്രിയ ഗോവിന്ദ് (ശങ്കൂന്റമ്മ) 
73. അസിൻ
74. കെ  മുജീബുർ റഹ്മാൻ
75.അജിത്ത്
76. ജയദേവൻ കാവുമ്പായി.
77.ബിനേഷ് മഞ്ചേശ്വരം.
78.ഷിനോജ് പായം.
79. ജാബിർ മലബാറി.
80. അക്ബർ
82.വരുൺ അരോളി.
83.ബിജു ജോർജ്ജ്
84.ഷെരീഫ് കൊട്ടാരക്കര.
85 അനിൽ പിള്ളിയിൽ(ശ്രീരഞ്ചിനി)
86 ഷീബ (ചില്ല് )
87 അനൂപ് എം.സി
88 ഒഴാക്കൻ
89.ഹരി സ്നേഹതീരം.
90. പത്രക്കാരൻ
91.വിനോദ് തലശ്ശേരി
92. സുമിത്രൻ








വരാൻ സാധ്യതയുള്ളവർ :
1. മനോജ് രവീന്ദ്രൻ (നിരക്ഷരൻ)
2. ശ്രീലാൽ
3. സ്മിത സതീഷ്
4. മനോരാജ്
5. മുരളീ മുകുന്ദൻ ബിലാത്തി പട്ടണം
6. കൊട്ടോട്ടിക്കാരൻ
7. മെയ് ഫ്ലവേഴ്സ്
8. ചെകുത്താൻ
9. ഫാത്തിമ സുഹറ റഫീഖ്
10.ജസ്റ്റിൻ സൈകതം ബുക്സ്സ്
11.ശ്രീ കുമാർ തൃശ്ശുർ
12.രാജേഷ് കെ ഒഡയഞ്ചാൽ
13. വൈശാഖ് 
14. എൻ  ബി സുരേഷ് . 
15. മിക്ദാദ് അലി.
16. കബർ 
17 ഗിനി
18 ശശികല ഗംഗാധരൻ 
19 ധനലക്ഷ്മി.(മധുര നെല്ലി) 
20 സമീർ തിക്കോടി. 
21. റാംജി പട്ടേപ്പാടം.
22.ഷൈന ഷാജൻ.
23.ബാലഗോപാൽ ഹരി.(പാപ്പിറസ് ബുക്ക്സ്)
24.വ്രജേഷ്.


 
















തലേദിവസം വരുന്നവർ. 
1. പാവപ്പെട്ടവൻ 
2. രഞ്ചിത്ത് ചെമ്മാട്.
3. ഉമേഷ് പിലിക്കോട്
4. ഒഴാക്കൻ.
5. പ്രവീൺ വട്ടപ്പറമ്പൻ.
6. മത്താപ്പ്.
7 .പൊന്മളക്കാരൻ.
8. ഷെരീഫ് കൊട്ടാരക്കര
9. മഹേഷ് വിജയൻ.
10.മേല്പത്തൂരാൻ
11.സുനിലൻ കളീയ്ക്കൽ
12.ശ്രീജിത്ത് കൊണ്ടോട്ടി
13.ശൈലൻ (വരാൻ സാധ്യത)
14. ടി.പി അനിൽ കുമാർ (വരാൻ സാധ്യത)
15. കുമാരൻ, 
16,കണ്ണൂരാൻ
17.ബിജു കൊട്ടീല 
18.ബിജു കുമാർ ആലക്കോട്
19. ജീവൻ ഫിനിക്സ് 
20.അശ്വന്ത് മടപ്പിള്ളി. 
22.നവനീത്.
23. റെജി പുത്തൻ പുരയ്ക്കൽ 
24. അബ്ദുൾ ഹക്കിം
25.സജിം തട്ടത്ത്മല
26.സുകുമാരൻ അഞ്ചരക്കണ്ടി. 
28.





കണ്ണൂരിലെ ആദ്യ മീറ്റാണ്.. അപ്പോ നമുക്ക് ഒത്ത് പിടിക്കാം അല്ലേ....