Tuesday, May 10, 2011

കണ്ണൂർ സൈബർ മീറ്റ്


പ്രിയപ്പെട്ട സുഹൃത്തുക്കളേ,

തിറകളുടെയും തെയ്യങ്ങളൂടെയും നാട്ടിലേക്ക് എല്ലാ സൈബർ കൂട്ടുകാർക്കും സ്വാഗതം ..

കലയൂം ചരിത്രവും ഉറങ്ങുന്ന കണ്ണൂരിന്റെ ഹൃദയത്തിൽ സൈബർ ലോകത്തിന്റെ പുതിയൊരു കൈയ്യൊപ്പു കൂടെ എഴുതിച്ചേർക്കാൻ പോകുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ ..
മലയാള ഭാഷയും മലയാളവും മരിക്കുന്നു എന്നു കൊട്ടിഘോഷിച്ചവരോട് വെല്ലുവിളികളുടെ കാഹളം മുഴക്കി ഇന്റർ നെറ്റെന്ന ഉടവാൾ കൈയ്യിലെടുത്തവരാണു നമ്മൾ .
ചരിത്രവും പൈതൃകവും മറക്കാതെ ഔന്നിത്യങ്ങളിൽ മലയാളം എന്ന ഒരുമയെ കയറ്റിയിരുത്തിയവർ . ജാതി മത രാഷ്ട്രീയ ഭേതമന്ന്യേ കൈകോർത്ത് . മലയാള ഭാഷയെയും ഈ എഴുത്തിനെയും നെഞ്ചോട് ചേർത്തവർ . ഇവരെ എല്ലാം ഒന്നു കാണാൻ എഴുത്തിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളിലൂടെയും നുറുങ്ങു സംഭാഷണത്തിലൂടെയും വിനിമയം ചെയ്യപ്പെട്ടവർ പരസ്പരം കണ്ട് സംസാരിക്കാൻ ഒരു വേദിയൊരുക്കുക എന്നത് ഏറെ കാലമായി മലയാളം ബ്ലോഗ്ഗർ എന്ന നിലയിൽ കണ്ണൂരുള്ള ബ്ലോഗർ മാർ കൂടിയാലോചനകൾ തുടങ്ങിയിട്ട് . അതിനൊരു സാക്ഷാത്കാരമാവുകയാണു ഈ വരുന്ന സെപ്തമ്പർ 11 കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടക്കാൻ പോകുന്ന കണ്ണൂർ സൈബർ മീറ്റ് -2011. ഈ മീറ്റിന്റെ വിജയത്തിനായി , പ്രശസ്ത ബ്ലോഗ്ഗർ ചിത്രകാരൻ, ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില, ജീവൻ ഫിനിക്സ്, കുമാരൻ, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ തൂടങ്ങിക്കഴിഞ്ഞു.. അതിന്റെ ഭാഗമായി . മീറ്റിന്റെ ലോഗോ ഔദ്യോദികമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു . ഈ മീറ്റിന്റെ പരിപൂർണ്ണ വിജയത്തിനായി ബ്ലോഗ്, ഫേസ്ബുക്ക്, ഓർക്കുട്ട്, കൂട്ടം , ട്വിറ്റർ തുടങ്ങിയ സൈബർ രംഗത്തെ എല്ലാ സൌഹൃദങ്ങളെയും , ക്ഷണിച്ചു കൊള്ളുന്നു. ഈ ലോഗോയും മീറ്റിന്റെ പ്രചരണവും പരസ്പരം കൈമാറും എന്ന വിശ്വാസത്തോടെ
സംഘാടക സമിതി.....

updated post :

പ്രിയരേ,
ബ്ളോഗ് രംഗം അനുദിനം വികസിക്കുകയും ബൂലോക സമൂഹം ഭാഷാസ്നേഹികളുടെ ഒരു ബദൽ മലയാളി സമൂഹവുമായി മാറുന്ന കാലത്ത്,
ഉപരിപ്ളവമായി ചിന്തിക്കുന്ന, ആഗോള വ്യാപകമായി ചിതറിക്കിടക്കുന്ന ബൂലോകരുടെ
ഒരു ഫെസ്റ്റ്!!!!
മീറ്റുകളുടെ ചുരുങ്ങിയ സമയ പരിമിതികളും പരസ്പരം അടുക്കുവാനുള്ള സമയക്കുറവും എല്ലാറ്റിനുമൊരു ബദൽ പരിഹാരവും ബൂലോകത്തിന്റെന്റെ വിപ്ളവകരമായ മുന്നേറ്റത്തിന്റെ നാന്ദിയായും മാറിയേക്കാവുന്ന ഒരു ബൂലോക ആഘോഷമാക്കി ബ്ളോഗ് ഫെസ്റ്റിനെ മാറ്റാം എന്ന് ഒരു കൂട്ടം ബ്ലോഗേർസ് തുടങ്ങി വച്ച കരടു ചർച്ച ആശാവഹമായി വിപുലീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു...

അതുകൊണ്ട് നമുക്ക് കണ്ണൂർ മീറ്റിനോടനുബന്ധിച്ച് ബ്ളോഗ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഇനമായ ഓഫ് സ്റ്റേജ് ഐറ്റങ്ങൾ ഓൺലൈനായി നടത്താം എന്നൊരു ആശയമാണുള്ളത്..

അതിനായി കഥ, കവിത, ലേഖനം, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ബ്ളോഗേഴ്സിന്റെയും മറ്റ് ഓൺലൈൻ എഴുത്തുകാരുടെയും ഇടയിൽ മൽസരങ്ങൾ നടത്തുകയും ഓരോ ഇനത്തിലും മികച്ച അഞ്ചു സൃഷ്ടികൾ കണ്ടെത്തുകയും അവർക്ക് കണ്ണൂർ മീറ്റിൽ വച്ച് പുരസ്കാരം നൽകുകയും ചെയ്യുക എന്നതാണ്‌ പ്രാഥമിക ചർച്ചയിലൂടെ രൂപപ്പെട്ട ഒരാശയം....

ഇതിന്റെ വിശദാംശങ്ങളും ചർച്ചകളും 'ബ്ളോഗ് ഫെസ്റ്റ്' ബ്ളൊഗിൽ വായിക്കാവുന്നതാണ്‌

തുഞ്ചൻ മീറ്റിന്റെ ചരിത്രപരമായ ഒരു കാൽ വെയ്പ്പ്
'ഈയെഴുത്ത്' ബ്ളോഗ് മാഗസിൻ ആയിരുന്നുവെങ്കിൽ,
കണ്ണൂർ സൈബർ മീറ്റ് വിപുലമായ ഓണലൈൻ മൽസരങ്ങൾ കൊണ്ടും 'ബ്ളോഗ്ഫെസ്റ്റ്' കൊണ്ടും ബൂലോക ചരിത്രത്തിൽ ഇടം പിടിക്കട്ടെ.....

85 comments:

 1. കൂട്ടായ്മകൾ ഉണ്ടാകട്ടെ...സ്നേഹവും സൗഹൃദവും പുലരട്ടെ.....

  കണ്ണൂർ മീറ്റിന്‌ എല്ലാ ആശംസകളും....

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഞാന്‍ വരും....ശാപ്പാട് റെഡിയാക്കി വെക്കുക്ക..അതിന്റെ കാര്യത്തില്‍ ഒരു കോമ്പര്‍മൈസ്സും ഉണ്ടായിരിക്കുന്നതല്ല...:))

  കണ്ണൂര്‍ മീറ്റിന് എല്ലാ ആശംസകളും നേരുന്നു....

  ReplyDelete
 4. മീറ്റിനു എല്ലാവിധ ആശംസകള്‍ നേരുന്നു.കൂടുതല്‍ എഴുത്തുകാര്‍ "ബൂലോകത്തേക്ക്" വരാന്‍ ഇടയാകട്ടെ.

  ReplyDelete
 5. മീറ്റിനു വരും.. ജയ് ബൂലോകം..
  മീറ്റിനു എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
 6. ലോഗോ അത്ര ആകർഷകത്വം ഇല്ല... ഭാവുകങ്ങൾ!

  ReplyDelete
 7. ഞാന്‍ വരാതിരിക്കാന്‍ സാധ്യത ഇല്ല!

  ReplyDelete
 8. njaan varathirunna meet engane pooranamakum so I will also be there

  ReplyDelete
 9. ഞാനൊരു വരവു കൂടി വരേണ്ടി വരുമല്ലോ ഈശ്വരാ!!! :):)

  ആശംസകളോടെ...
  ഞാനും എന്റെ ബ്ലോഗുകളും!

  ReplyDelete
 10. എല്ലാ ആശംസകളും.

  ..............

  ReplyDelete
 11. ഡേറ്റ് മാറ്റി ഒക്ടോബറില്‍ ആക്കാന്‍ ചാന്‍സ്‌ ഉണ്ടോ?

  ReplyDelete
 12. Riz ഓണത്തിനു കുറേ പേർ ലീവിനു വന്നു പോകുന്നതല്ലെ .. ഒക്ടോബർ എന്നത് വളരെ അധികം നീണ്ട ഒരു കാലാവധി ആണ് .. നടക്കുമെന്ന് തോന്നുന്നില്ല പരമാവധി ഓണത്തിനു വരാൻ ശ്രമിക്കൂ എല്ലാ ആൾക്കാരുടെയും ലീവ് മറ്റു കാര്യങ്ങളും തീരുമായിക്കുന്നതിനു വേണ്ടിയാണു ഇത്ര മുൻ കൂട്ടി ഈ ഒരുക്കങ്ങൾ നടത്തുന്നതും.

  ReplyDelete
 13. ഇപ്പഴേ ആളുകൾ ഒരുങ്ങി പുറപ്പെട്ടിരിക്കയാ,,,

  ReplyDelete
 14. kannur meetinu assamsakal...

  ReplyDelete
 15. ഒരു രക്ഷയും ഇല്ല... എന്നാല്‍ നടക്കട്ടെ...

  ReplyDelete
 16. ഞാനും ഉണ്ടേ.....

  ReplyDelete
 17. എല്ലാവർക്കും നിറഞ്ഞ മനസ്സോടെ കണ്ണൂരിലേക്ക് സ്വാഗതം

  ReplyDelete
 18. ഒത്താൽ തീർച്ചയായും വരും!
  ഒക്കുമോന്നു നോക്കട്ടെ!

  ReplyDelete
 19. എല്ലവരെയും നേരിൽ കാണണം ....ഞാനും വരുന്നു “ഹാജർ“

  ReplyDelete
 20. എല്ലാവര്‍ക്കും കണ്ണൂരിന്റെ മണ്ണിലേയ്ക്ക് സ്വാഗതം. ഉത്തരകേരളത്തിലെ ആദ്യ സൈബര്‍മീറ്റ് ഉഗ്രനാക്കണം.

  ReplyDelete
 21. മീറ്റിന് എല്ലാ ആശംസകളും നേരുന്നു. ബ്ലോഗറല്ലെങ്കിലും പങ്കെടുക്കാന്‍ പറ്റിയാല്‍ കൊള്ളാം എന്നാഗ്രഹമുണ്ട്.

  ReplyDelete
 22. ജസ്റ്റിൻ മാഷെ ബ്ലോഗ്ഗർ ആകണം എന്നില്ല സൈബർ മീറ്റ് ആണ് .. എല്ലാ സൈബർ കൂട്ടയ്മയിലെ ആൾക്കാര്ക്കും പങ്കെടുക്കാം ,ഹാർദ്ദമായി ക്ഷണിച്ചു കൊള്ളുന്നു.

  ReplyDelete
 23. എല്ലാ ആശംസകളും

  ReplyDelete
 24. എന്റെ നാട്ടിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു..നേരിട്ട് കണ്ടിട്ടില്ലാത്ത എല്ലാ പഹയന്മാരെയും കാണാം..കാണണം..!! :)

  ReplyDelete
 25. കി കി കി!


  എനിക്കൊരു അഡ്മിഷൻ ഫീ സ്പോൺര്രെ ബേണം...

  ReplyDelete
 26. baiju admission fee maximum cheruthakkan sramikkunnundu

  ReplyDelete
 27. കണ്ണൂർ മീറ്റിന്‌ എല്ലാ ആശംസകളും....

  ReplyDelete
 28. കലാകാരന്മാരാലും, കഥാകാരന്മാരാലും സമ്പന്നമായ ദേശത്തെ മീറ്റിന് ആശംസകള്‍... സെപ്റ്റംബറില്‍ ചെറിയ പെരുന്നാള്‍ വരെ നാട്ടില്‍ കാണും... ലീവ് ഒന്ന് നീട്ടിപിടിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കും.

  ReplyDelete
 29. എല്ലാ ആശംസകളും.

  ReplyDelete
 30. കണ്ണൂര്‍ മീറ്റിന് ആശംസകള്‍

  ReplyDelete
 31. കണ്ണൂർ മീറ്റിനോടനുബന്ധിച്ച് ബ്ളോഗ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഇനമായ ഓഫ് സ്റ്റേജ് ഐറ്റങ്ങൾ ഓൺലൈനായി നടത്താം എന്നൊരു ആശയമാണുള്ളത്..

  അതിനായി കഥ, കവിത, ലേഖനം, ചിത്രരചന, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിൽ ബ്ളോഗേഴ്സിന്റെയും മറ്റ് ഓൺലൈൻ എഴുത്തുകാരുടെയും ഇടയിൽ മൽസരങ്ങൾ നടത്തുകയും ഓരോ ഇനത്തിലും മികച്ച അഞ്ചു സൃഷ്ടികൾ കണ്ടെത്തുകയും അവർക്ക് കണ്ണൂർ മീറ്റിൽ വച്ച് പുരസ്കാരം നൽകുകയും ചെയ്യുക എന്നതാണ്‌ പ്രാഥമിക ചർച്ചയിലൂടെ രൂപപ്പെട്ട ഒരാശയം....


  ഇതിന്റെ വിശദാംശങ്ങളും ചർച്ചകളും 'ബ്ളോഗ് ഫെസ്റ്റ്' ബ്ളൊഗിൽ വായിക്കാവുന്നതാണ്‌


  തുഞ്ചൻ മീറ്റിന്റെ ചരിത്രപരമായ ഒരു കാൽ വെയ്പ്പ്
  'ഈയെഴുത്ത്' ബ്ളോഗ് മാഗസിൻ ആയിരുന്നുവെങ്കിൽ,
  കണ്ണൂർ സൈബർ മീറ്റ് വിപുലമായ ഓണലൈൻ മൽസരങ്ങൾ കൊണ്ടും 'ബ്ളോഗ്ഫെസ്റ്റ്' കൊണ്ടും ബൂലോക ചരിത്രത്തിൽ ഇടം പിടിക്കട്ടെ.....

  ReplyDelete
 32. konttotty thalenne undavumallo alle

  ReplyDelete
 33. മീറ്റിനു ആശംസകള്‍

  ReplyDelete
 34. ലോഗോയും ബ്ലോഗ് ലേഔട്ടും അടിപൊളി. നല്ല രസം

  ReplyDelete
 35. എല്ലാ വിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 36. മീറ്റിനു എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍.കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 37. ഇതിലും പങ്കെടുക്കണമെന്ന വിചാരവുമായി കാത്തിരിക്കുന്നു. സമയവും സന്ദർഭവും ഒത്താൽ പങ്കെടുക്കും!

  ReplyDelete
 38. എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 39. നവംബറില്‍ നാട്ടിലുണ്ടാവാന്‍ സാധ്യതയില്ല.....
  മീറ്റിന് എല്ലാവിധ ആശംസകളും...

  ReplyDelete
 40. koTTotty septemberila meet .. september 11

  ReplyDelete
 41. aashamsakal nerunnu,varuvaan kazhiyillengilum

  ReplyDelete
 42. കണ്ണൂർ മീറ്റിന്‌ എല്ലാ ആശംസകളും നേരുന്നു .... മീറ്റിന് വരുന്ന ചെകുത്താന്‍ ഫാന്‍സിന് പ്രത്യേക സൌകര്യങ്ങള്‍ എന്റെ ചിലവില്‍ ഞാന്‍ തന്നെ സംഘാടകരെ ഏല്‍പ്പിച്ചിട്ടുണ്ട് ... :))

  ReplyDelete
 43. എല്ലാ ആശംസകളും...

  ReplyDelete
 44. This comment has been removed by the author.

  ReplyDelete
 45. കണ്ണൂര്‍ മീറ്റിന്‌ എല്ലാ വിധ ആശംസകളും നേരുന്നു ഇത് തുടക്കമാവട്ടെ ,,,,

  ReplyDelete
 46. ആശംസകൾ.... എല്ലാ ബ്ലോഗെഴുത്തുകാരേയും പങ്കെടുപ്പിക്കാൻ ശ്രമിക്കുക....മറ്റ് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുക.. എന്റെ എല്ലാ പിന്തുണകളും

  ReplyDelete
 47. എല്ലാവർക്കും കണ്ണൂരിന്റെ മണ്ണിലേക്ക് ഒരിക്കൽ കൂടി സ്വാഗതം

  ReplyDelete
 48. ഇതിന്‌ വരാന്‍ പറ്റുമായിരിക്കും. അങ്ങനാണേല്‍ എന്റെ ആദ്യത്തെ
  മീറ്റാകും ഇത്. ഇറച്ചെ എന്നല്ലാ ഉദ്ദേശിച്ചത്.

  ReplyDelete
 49. ഞാന്‍ വരും....ശാപ്പാട് റെഡിയാക്കി വെക്കു

  ReplyDelete
 50. വരണമെന്നുണ്ട്.

  ReplyDelete
 51. may flower pinnetha madi angu keri pore..

  ReplyDelete
 52. മീറ്റിനെത്താന്‍ കഴിയില്ല.
  ഒരു സദ്യ മിസ്സായതിന്റെ വിഷമത്തോടെ മീറ്റിന് സര്‍വ്വാശംസകളും...

  ReplyDelete
 53. കണ്ണൂര്‍ മീറ്റിനെത്താന്‍ ഞാന്‍ ശ്രമിക്കും ...കൊട്ടിലെ കാര്‍ട്ടൂണിസ്റ്റിന്റെ കൂട്ടത്തില്‍ ഒരു ഇലകൂടികരുതിക്കോ....

  ReplyDelete
 54. melpathooraanee onnalla ingalkku randila karuthum .. orale verem koottikkonam aa

  ReplyDelete
 55. എല്ലാ ആശംസകളും...ഞാന്‍ സെപ്റ്റംബര്‍
  ഒന്നിന് തിരികെപോരും....മീറ്റ്‌ നന്നായി
  ഭവിക്കട്ടെ...

  ReplyDelete
 56. ഞാൻ നാട്ടിലുണ്ടെങ്കിൽ പങ്കെടൂക്കുന്നതായിരിക്കും കേട്ടൊ

  ReplyDelete
 57. വരണമെന്നു ആഗ്രഹമുണ്ട്..വരാൻ പറ്റുമെന്നു ചില പ്രതീക്ഷകളുമുണ്ടു..പിന്നെയെല്ലാം മുത്തപ്പൻ തീരുമാനിക്കുംബോലെ..

  ReplyDelete
 58. ഞാനും ശ്രമിക്കും വരാന്‍....... ആശംസകള്‍

  ReplyDelete
 59. കൂട്ടായ്മകൾ ഉണ്ടാകട്ടെ...സ്നേഹവും സൗഹൃദവും പുലരട്ടെ.....

  കണ്ണൂർ മീറ്റിന്‌ എല്ലാ ആശംസകളും

  ReplyDelete
 60. ആശയേറെ പങ്കെടുക്കാൻ. പക്ഷെ നാട്ടിലായിപ്പോയില്ലേ? സമരം, കല്ലേറ് ,......നോക്കാം...അല്ലാതെന്തു പറയാൻ? ഏതായാലും വയറ് നിറയെ ആശ+അംസ+കൾ

  ReplyDelete
 61. ഹഹഹാ‍ാ ,,,കണ്ണൂരില്‍ ഞമ്മളില്ലാതെ ഒരു മീറ്റോ?ബെരും ....ഇന്‍ഷാ അള്ളാ‍....

  ReplyDelete
 62. അവസാനം ബിജുചേട്ടന്‍ എന്നെയും ബ്രെയിന്‍ വാഷ്‌ ചെയ്തു)
  ഉറപ്പില്ല , പറ്റുമെങ്കില്‍ ഉറപ്പായും വരാം

  ReplyDelete
 63. ഫീസിനെ പറ്റി ധാ‍രണയായോ? ഇപ്പോ അപേക്ഷിച്ചാലേ മിറ്റിന്റെ തലേന്നത്തേക്ക് ലോൺ ശരിയായിക്കിട്ടൂ. പിന്നെ വേറെ വല്ല സേവനവും ആവശ്യമെങ്കിൽ വിളിക്കാൻ മടിക്കണ്ട. ഞാനിവിടെ തൊട്ടടുത്ത് തന്ന്യാ.

  ReplyDelete
 64. vidhu mashe feesinethayalum loan vendi varilla namukku veedinte adharam undenkil athum eduthondu vannal mathi thottaduthayathu kondu feesillatheyonnum vidilla ketto .. (pedikkenda koodi vannal 100 roopayil thaazhe mathrame fees inathil tharendi varikayulloo kazhiyunnathum athum ozhivakkanulla sramam thudangikkazhinju )

  ReplyDelete
 65. നൂറ് രൂപക്കൊരു ഫാമിലി ടിക്കറ്റാണെനിക്കു വേണ്ടത്.അല്ലെങ്കിൽ പണിയെന്തെങ്കിലും ഏൽ‌പ്പിച്ചാലും മതി.പക്ഷേ നാലാളെ ഫ്രീയായിട്ട് കേറ്റണം കേട്ടോ

  ReplyDelete
 66. മാഷേ..മലപ്പുറത്ത് നിന്നുള്ള ആള്‍ക്കാര്‍ പങ്കെടുക്കണംന്ന് നിര്‍ബന്ധണ്ടാ..:))

  ReplyDelete
 67. തീർച്ചയായും മലപ്പുറം കാർക്ക് പ്രത്യേകം കോയി ബിരിയാണി ഏർപ്പാടാക്കുന്നുണ്ട്.

  ReplyDelete
 68. Hello Saare Kerala-Karnataka Athirthiyaaya Thulunadinte Mannaaya Ee "Manjeshwarathu"ninnum Nhaanum Varunnu "Kannur Cyber Meettil Pangedukkuvan" Theerchayaayum Varumennu Urappu Nalkunnu By Binesh

  ReplyDelete
 69. എന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ മീറ്റ്‌ ..സന്തോഷംകൊണ്ടെനിക്കിരിക്കാന്‍ വയ്യ....എല്ലാ ആശംസകളും നേരുന്നു ..

  ReplyDelete
 70. ഓണത്തിനിടക്കു ചില പൂട്ടു കച്ചവടം ഉള്ളതിനാല്‍ കണ്ണൂര്‍മീറ്റിനു വരാന്‍ പറ്റുമോഎന്നുള്ളതു സംശയത്തിന്റെ മുള്‍മുനയിലാണു

  ReplyDelete
 71. കണ്ണൂര്‍ സൈബര്‍ മീറ്റിനു വേണ്ടി ഞാന്‍ തയ്യാറാക്കിയ Kannur Cyber Meet Facebook Event . ഇതും ഉപയോഗിക്കാം. മാത്രമല്ല സൈബര്‍ മീറ്റ്‌ ക്ലാസ്സില്‍ വിക്കിപീഡിയ articles മലയാളത്തിലും ആങ്ങലെയത്തിലും എങ്ങനെ എഴുതണം എന്നുള്ള ക്ലാസ്സ്‌ കൂടി ചേര്‍ക്കണം എന്ന് അപേഷികുന്നു ..

  ReplyDelete
 72. ഞാന്‍ തലേ ദിവസം തന്നെ വരും ...

  ReplyDelete
 73. Kannurinte mannil ethu poloru meet sangadippicha ..ella ...samkhadakarkkum ayiram nannni....ellavid aasamsdakalum nerunnu

  ReplyDelete