Friday, August 26, 2011

കണ്ണൂർ 9/11

പ്രിയ സുഹൃത്തുക്കളെ,

കണ്ണൂർ മീറ്റ് ഒരു  ഉത്സവമാക്കിത്തീർക്കാനുള്ള അവസരം ഇങ്ങടുത്തു വന്നു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ എല്ലാ അവേശത്തിലും, ആഹ്ലാദത്തിലും ആണ് സംഘാടക സമിതി.  ഒരു പാടാൾക്കാരുടെ  സ്നേഹപൂർണ്ണമായ സഹകരണവും, നിസ്വാർത്ഥവും നിരന്തരവുമായ പരിശ്രമവും ഒക്കെ ചേർന്ന് ഒരു സ്നേഹ സമ്മേളനത്തിന്റെ പുതിയ അദ്ധ്യായം രചിക്കപ്പെടാൻ പോകും എന്നതിൽ യാതൊരു തർക്കവും ഇല്ല.  കണ്ണൂർ മീറ്റിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം  തന്നെ  അവസാന വട്ടത്തിലാണ്.  കാര്യങ്ങൾ ഒക്കെ ഭംഗിയാക്കാൻ വേണ്ടി കൈയ്യും മെയ്യും മറന്ന് ഓടി നടക്കുകയാണു സംഘാടകർ.  മറ്റെല്ലാ മീറ്റിനെക്കാളും വ്യത്യസ്ഥമായി ഇക്കുറി പുരുഷ സംഘാടനത്തിനു പുറമെ ബിൻസി, ഹരിപ്രിയ സുരേന്ദ്രൻ, ലീലടീച്ചർ(സി എൽ എസ് ബുക്ക്സ്) ശാന്ത കാവുമ്പായി, മിനി ടീച്ചർ, എന്നിവരുടെ നേതൃത്ത്വത്തിലുള്ള സ്ത്രീസംഘാടനവും മീറ്റിന്റെ മികച്ച വിജയത്തിനായി. മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നുള്ളത് കണ്ണൂർ മീറ്റിന്റെ പ്രത്യേകത കൂടിയാണ്.

സെപ്തമ്പർ 10 - 11 തീയ്യതികളിൽ കണ്ണൂർ വച്ചു നടക്കുന്ന മീറ്റിന്റെ കാര്യ പരിപാടികൾ  താഴെ പറയാം.
                                              കാര്യപരിപാടികൾ

സെപ്തമ്പർ 10 ശനിയാഴ്ച:  സ്ഥലം  മാടായിപ്പാറ പി ഡബ്യു ഡി റസ്റ്റ് ഹൌസ്.

3 pm.to 5 pm ...................................: പോട്ടം പിടുത്തം. (ഫോട്ടോ ബ്ലോഗർമ്മാർകു മാത്രം      
                                                                        അല്ലാത്തവർക്കു കണ്ടാസ്വദിക്കാം )
5 pm to 6 pm ..................................: വെടി പറച്ചിൽ  (ഗ്രൂപ്പ്)
6 pm to 7 pm ..................................: മുറിവു പാട്ട്. അരവു പാട്ട്   (പതിനൊന്നിനുള്ള ഓണ സദ്യ പ്രഗൽഭരായ രണ്ടു പാചകക്കാരുടെ നേതൃത്വത്തിൽ നമ്മൾ തന്നെ  ഉണ്ടാക്കുന്നു.  അതിന്റെ പച്ചക്കറി മുറിക്കുമ്പോളും കരിക്കൂട്ടുകൾ അരയ്ക്കുമ്പോളും  പാടുന്ന പാട്ടാണ്  മുറിവ് അരവു  പാട്ടുകൾ.  (തലേന്നു വരുന്നവർ പാടുന്ന പാട്ടുകൾ പ്രിപ്പേർ ചെയ്തു വരിക)
7pm to 10 pm..................................: തേങ്ങ ചിരവൽ (.ഇവിടെയും പാട്ടാകാം)
10 pm to  ........................................ : പിന്നങ്ങോട്ട്  കൂർക്കം വലിച്ചുള്ള ഉറക്ക മത്സരം

തലേന്ന് എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: 

കഴിയുന്നതും ഉച്ചയ്ക്കു 3 മണിക്കു തന്നെ എത്താൻ ശ്രമിക്കുക.  കാരണം മാടായിപ്പാറയുടെ പ്രകൃതി രമണീയത ആസ്വദിച്ച്  തമാശകൾ പറഞ്ഞ് കാറ്റും കൊണ്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്. വിശ്വാസികളാണെങ്കിൽ, വൈകുന്നേരം കേരളത്തിലെ സുപ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാടായിക്കാവ്,  വടുകുന്ദ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താനും, മുസ്ലീം സുഹൃത്തുക്കൾക്ക് ചരിത്ര പ്രസിദ്ധമായ മാടായി പള്ളി സന്ദർശിക്കുവാനും സാധ്യമാകുന്നതാണ്.






മാടായിപ്പാറയുടെ കുറച്ച് ഫോട്ടോസ് ആണ്.
ഇനി  മാടായിപ്പാറയിലേക്കുള്ള ബസ്സ് റൂട്ട് .
കോഴിക്കോട് ഭാഗത്തു നിന്നും വരുന്നവർ:
കണ്ണൂർ ബസ്റ്റാന്റിൽ നിന്നു പഴയങ്ങാടി, പയ്യന്നൂർ ബസ്സിൽ കയറുക.  പഴയങ്ങാടി ബസ്റ്റാന്റിൽ ഇറങ്ങുക.  അവിടുന്നു ഓട്ടോ  മിനിമം ചാർജ്ജ്.  എരിപുരം,  ടി  ബി .  എന്നു പറഞ്ഞാൽ മതി  അല്ലെങ്കിൽ  പി ഡബ്യു ഡി റസ്റ്റ് ഹൌസ് എന്നു പറഞ്ഞാലും മതി.  എരിപുരം പോലീസ്റ്റേഷന്റെ തൊട്ടു മുകളിലാണു ഗസ്റ്റ് ഹൌസ്.

കാസർഗോഡ് ഭാഗത്തു നിന്നും വരുന്നവർ:
പയ്യന്നൂ‍ർ ബസ്റ്റാന്റിൽ നിന്നും, പഴയങ്ങാടി ബസ്സിനു കയറുക. പഴയങ്ങാടി ബസ്റ്റാന്റിൽ ഇറങ്ങുക അല്ലെങ്കിൽ  എരിപുരം പോലീസ്റ്റേഷൻ സ്റ്റോപ്പിൽ ഇറങ്ങുക. നാൽക്കവലയാണ് വലതു വശത്തു പോകുന്ന റോഡിലൂടെ നേരെ നടന്നാൽ  മതി. ആരോടു ചോദിച്ചാലും പറഞ്ഞു തരും.

ട്രൈൻ മാർഗ്ഗം വരുന്നവരാണെങ്കിൽ:
പഴയങ്ങാടി  റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങുക. ഓട്ടോ  ഉണ്ടാകും, അല്ലേൽ  ബസ്റ്റാന്റിലേക്ക് ഇഷ്ടം പോലെ ബസ്സുകൾ ഉണ്ടാകും. അവിടെ നിന്നു ഓട്ടോ പിടിച്ചാലും മതി.

തലേന്നു വരുന്നവർ ഒരു ബെഡ്ഷീറ്റ് കൊണ്ട് വരുന്നത്  ഉറങ്ങണം എന്നാഗ്രഹമുള്ളവർക്ക് നല്ലതായിരിക്കും. കാരണം  രണ്ടു വലിയ മുറികൾ ആണ്. ഡബിൾ കോട്ട് കട്ടിൽ രണ്ടെണ്ണമേ ഉള്ളൂ  ആ‍ൾക്കാർ അധികം ഉണ്ടായാൽ ചിലപ്പോൾ  ഭൂമീദേവിയുടെ മാറിൽ തലചായ്ക്കേണ്ടി വരും.     തലേന്നു വരുന്ന സ്ത്രീ ബ്ലോഗർമ്മാർക്ക്  സംഘാടക സമിതിയിലെ വനിതാബ്ലോഗർമ്മാരുടെ വീട്ടിൽ താമസ സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
 
സെപ്തമ്പർ 11. ഞായർ:  സ്ഥലം കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ. 

9 to 10 am..........................: രജിസ്ട്രേഷൻ  (രജിസ്ട്രേഷൻ ഫീസ് 100 രൂപ ആയിരിക്കും )
10.am to 12.pm..................: ഔപചാരികതകളില്ലാത്ത പരിചയപ്പെടൽ.
12  pm to 1pm....................: ബ്ലോഗ് ഫെസ്റ്റ് സമ്മാന ദാനം.
1pm to 2pm........................: ഓണ സദ്യ.
2 pm to 4pm.......................: സോഷ്യൽ നെറ്റ് വർക്കും. ഇ -എഴുത്തും. (ക്ലാസ്സ്)
                                      (ശ്രീ ഡി. പ്രദീപ് കുമാർ തൃശുർആകാശവാണി സ്റ്റേഷൻഡയറക്ടർ)
4 pm....................................: സമാപനം   
തുടർന്ന് പയ്യാമ്പലം, മുഴുപ്പിലങ്ങാട് ബീച്ച്, അറയ്ക്കൽ മ്യൂസിയം, കണ്ണൂർ കോട്ട, പറശ്ശിനിക്കടവ് മുത്ത്പ്പൻ ക്ഷേത്രം സ്നേക്ക് പാർക്ക് , തുടങ്ങീയേടങ്ങളിൽ സന്ദർശ്ശനം നടത്തുന്നവർക്ക്  സ്വന്തം ഉത്തരവാദിത്തത്തിൽ  പോകാവുന്നതാണ്. 


സെപ്തമ്പർ 11 വരുന്നവരുടെ ശ്രദ്ധയ്ക്ക്



ബസ്സു മാർഗ്ഗം: സൂപ്പർ ഫാസ്റ്റ് ബസ്സുകൾ, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ എല്ലാം പുതിയ ബസ്റ്റാന്റിലാണു നിർത്തുക  പഴയ ബസ്റ്റാന്റിൽ പോകുന്ന ബസ്സുകളാണെങ്കിൽ പഴയ ബസ്റ്റാന്റിൽ ഇറങ്ങുന്നതാവും ഉചിതം.  പുതിയ  ബസ്റ്റാന്റിലാണ് ഇറങ്ങുന്നതെങ്കിൽ അവിടെ നിന്നും ഒരോട്ടോ പിടിച്ചാൽ സ്റ്റേഡിയം കോർണറിനടുത്തുള്ള ജവഹർ ലൈബ്രറിയിൽ എത്തിക്കും.  പഴയ ബസ്റ്റാന്റിലണെങ്കിൽ നടക്കേണ്ട ദൂരമേ ഉള്ളൂ.

ട്രൈൻ മാർഗ്ഗം വരുന്നവർ:
കണ്ണൂർ റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങുക.  അവിടെ നിന്നും  പുറത്തിറങ്ങി നേരെ നടന്നാൽ  പുറത്തെ റോഡിൽ നിന്നു വലതു ഭാഗത്തേക്കു കുറച്ചു നടക്കുക. അവിടെ നിന്നും ഓവർ ബ്രിഡ്ജ് വഴി  സ്റ്റേഡിയം കേന്ദ്രീകരിച്ചു നടക്കുമ അവിടെനിന്ന് ആരോട് ചോദിച്ചാലും പറഞ്ഞു തരും. അല്ലെങ്കിൽ  റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ പിടിച്ചാൽ മതി. മിനിമം ചാർജ്ജേ ഉള്ളൂ.

സുഹ്രുത്തുക്കളെ ഇത്രയുമാണ് കണ്ണൂർ മീറ്റിന്റെ കാര്യ പരിപാടികൾ   മീറ്റിനു വേണ്ട പ്രതിനിധികളുടെ ബാഡ്ജ് , അതു പോലെ രജിസ്ട്രേഷൻ ഫോറം എന്നിവയെല്ലാം, നമ്മുടേ ബൂലോകവും, ബൂലോകം ഓൺലൈനും സംയുക്തമായി  സ്പോൺസർ ചെയ്തു കഴിഞ്ഞൂ. കഴിഞ്ഞ ദിവസം തന്നെ പ്രിന്റിംഗ് വർക്കുകൾ എല്ലാം തീർത്ത് ജോഹർ  കുമാരനെ ഏൽ‌പ്പിച്ചു കഴിഞ്ഞു.  ഈ അവസരത്തിൽ  കണ്ണൂർ മീറ്റ് സംഘാടക സമിതിയുടെ അകൈതവമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.                                                              
 ചിത്രത്തിൽ ക്ലിക്കിയാൽ വലുതായി കാണാം  സെപ്തമ്പർ 11 വരുന്നവർക്ക് ആവശ്യമെങ്കിൽ ഈ റൂട്ട് മാപ്പ് ഉപയോഗിക്കാം .




കോണ്ടാക്ട് നമ്പർ
  
കുമാരൻ             : 9895812666
വിധു ചോപ്ര      : 9895048936
ബിജു കൊട്ടില : 8606092560


മാടായിപ്പാറയിൽ താമസിക്കാൻ ബുദ്ധി മുട്ടുള്ളവർക്ക് പ്രത്യേക ലോഡ്ജ് സൌകര്യം വേണമെങ്കിൽ മുൻ കൂട്ടി  മുകളിൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്ത് കാര്യം ധരിപ്പിക്കേണ്ടതാണ്.  അവനവന്റെ ബഡ്ജറ്റിനനുസരിച്ചുള്ള ഹോട്ടൽ മുറികൾ ബുക് ചെയ്ത് തരാം.


മീറ്റിനു വരുമെന്നറിയിച്ചവരുടെ ഫൈനൽ ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.
പങ്കെടുക്കുന്നവർ :
1. കുമാരൻ
2. കണ്ണൂരാൻ.
3. ബിൻസി
4. ചെമ്മരൻ.
5. ഷമിത്ത്.ടി പി.
6. ജീവൻ ഫിനിക്സ്
7. മിനി ടീച്ചർ
8. സിന്ധു ടീച്ചർ
9. ലീല എം ചന്ദ്രൻ
10.ഹരിപ്രിയ
11.കടത്തനാടൻ
12.നൌഷാദ് അകമ്പാടം
13.വിധു ചോപ്ര
14.ലുട്ടു
15.പാവപ്പെട്ടവൻ
16.രഞ്ചിത്ത് ചെമ്മാട്
17.അഞ്ജലി അനിൽകുമാർ
18.സജ്ജീവ് ബാലകൃഷ്ണൻ
19.ജയൻ ഏവൂർ
20.പ്രവീൺ വട്ടപ്പറമ്പത്ത്
21.മത്താപ്പ്
22.ജിക്കു വർഗ്ഗീസ്
23.ഹേമ ഹേമാംബിക
24.ശ്രീജിത്ത് കൊണ്ടോട്ടി
25.സുനിലൻ കളീയ്ക്കൽ
26.ശാന്ത കാവുമ്പായി
27.ഇന്ദു പിണറായി
28.വിനോദ് കൂവേരി
29.അശ്വന്ത് മടപ്പള്ളി
30.നവനീത്
31.ലിജോ ജോയ്
32.ജെ. പി.പ്രകാശേട്ടൻ
33.ഹരീഷ് തൊടുപുഴ
34.ഷിജു തില്ലങ്കേരി
35.ദേവൻ
36.എസ് എം സാദിഖ്
37.ഉമേഷ് പിലിക്കോട്
38.പൊന്മളക്കാരൻ
39.റെജി പുത്തൻ പുരയ്ക്കൽ
40.സജി എം തട്ടത്തുമല 
41.ഷാനവാസ്
42.പ്രദീപ് കുമാർ കോഴിക്കോട്
43.റെജി ജോസഫ്
44.ഇഗ്ഗോയ്
45.സൂസൻ മാത്യു.
46.ജി മനു
47.മുക്താർ ഉദരം പൊയിൽ
48.മുരളി കൃഷ്ണ മാലോത്ത്
49.മഹേഷ് വിജയൻ
50.ബിജു കൊട്ടില
51.ബിജു കുമാർ ആലക്കോട്
53.മേൽ‌പ്പത്തൂരാൻ
54.ജാസ്മിക്കുട്ടി
55.ബൈജു ബൈജുവചനം
56.ഷിനോദ്
57.രാജൻ വെങ്ങര
58.അരീക്കോടൻ
59.ചെറിയവൻ
60.രാഗേഷ് വണ്ടിപ്രാന്തൻ
61.പ്രീത മുള്ളൻ
62.റാം പ്രസാദ്
63.ഹരി കൃഷ്ണൻ
64.ജിത്തു ബാലകൃഷ്ണൻ
65.ജോഷി കണ്ണൂ‍ർ
66.വിനോജ് പയ്യന്നൂർ
67.പ്രവീൺ കുപ്പം
68.യൂസുഫ്പ
69.ജോ
70.രാജീവ് രാഘവൻ (ഒളിയമ്പുകൾ)
71.ശരത്ത്  എം ചന്ദ്രൻ.
72. സുപ്രിയ ഗോവിന്ദ് (ശങ്കൂന്റമ്മ) 
73. അസിൻ
74. കെ  മുജീബുർ റഹ്മാൻ
75.അജിത്ത്
76. ജയദേവൻ കാവുമ്പായി.
77.ബിനേഷ് മഞ്ചേശ്വരം.
78.ഷിനോജ് പായം.
79. ജാബിർ മലബാറി.
80. അക്ബർ
82.വരുൺ അരോളി.
83.ബിജു ജോർജ്ജ്
84.ഷെരീഫ് കൊട്ടാരക്കര.
85 അനിൽ പിള്ളിയിൽ(ശ്രീരഞ്ചിനി)
86 ഷീബ (ചില്ല് )
87 അനൂപ് എം.സി
88 ഒഴാക്കൻ
89.ഹരി സ്നേഹതീരം.
90. പത്രക്കാരൻ
91.വിനോദ് തള്ളശ്ശേരി, പെരളശ്ശേരി
92. സുമിത്രൻ
93. ലിജോ ജോയ്. 
95. ലയ ശരത്ത്
96.അശോക് ഫാബിയാനോ.
97.സുധി 
98.മണി മാസ്റ്റർ.
99.സാദിഖ് ഖാലിദ് 
100. ബിജേഷ് രാഘവൻ 
101.ശിരോമണി 
102. രജിത്ത് കെ പി. 
103. കോർക്കറസ്.
104. റാണിപ്രിയ. 
വരാൻ സാധ്യതയുള്ളവർ :
1. മനോജ് രവീന്ദ്രൻ (നിരക്ഷരൻ)
2. ശ്രീലാൽ
3. സ്മിത സതീഷ്
4. മനോരാജ്
5. മുരളീ മുകുന്ദൻ ബിലാത്തി പട്ടണം
6. കൊട്ടോട്ടിക്കാരൻ
7. മെയ് ഫ്ലവേഴ്സ്
8. ചെകുത്താൻ
9. ഫാത്തിമ സുഹറ റഫീഖ്
10.ജസ്റ്റിൻ സൈകതം ബുക്സ്സ്
11.ശ്രീ കുമാർ തൃശ്ശുർ
12.രാജേഷ് കെ ഒഡയഞ്ചാൽ
13. വൈശാഖ് 
14. എൻ  ബി സുരേഷ് . 
15. മിക്ദാദ് അലി.
16. കമ്പർ 
17 ഗിനി
18 ശശികല ഗംഗാധരൻ 
19 ധനലക്ഷ്മി.(മധുര നെല്ലി) 
20 സമീർ തിക്കോടി. 
21. റാംജി പട്ടേപ്പാടം.
22.ഷൈന ഷാജൻ.
23.ബാലഗോപാൽ ഹരി.(പാപ്പിറസ് ബുക്ക്സ്) 
24. നൌഷാദ് വടക്കീൽ 


തലേദിവസം വരുന്നവർ. 
1. പാവപ്പെട്ടവൻ 
2. രഞ്ചിത്ത് ചെമ്മാട്.
3. ഉമേഷ് പിലിക്കോട്
4. ഒഴാക്കൻ.
5. പ്രവീൺ വട്ടപ്പറമ്പൻ.
6. മത്താപ്പ്.
7 .പൊന്മളക്കാരൻ.
8. ഷെരീഫ് കൊട്ടാരക്കര
9. മഹേഷ് വിജയൻ.
10.മേല്പത്തൂരാൻ
11.സുനിലൻ കളീയ്ക്കൽ
12.ശ്രീജിത്ത് കൊണ്ടോട്ടി
13.ശൈലൻ (വരാൻ സാധ്യത)
14. ടി.പി അനിൽ കുമാർ (വരാൻ സാധ്യത)
15. കുമാരൻ, 
16.കണ്ണൂരാൻ
17.ബിജു കൊട്ടീല 
18.ബിജു കുമാർ ആലക്കോട്
19. ജീവൻ ഫിനിക്സ് 
20.അശ്വന്ത് മടപ്പിള്ളി. 
22.നവനീത്.
23. റെജി പുത്തൻ പുരയ്ക്കൽ 
24. അബ്ദുൾ ഹക്കിം
25.സജിം തട്ടത്ത്മല
26.സുകുമാരൻ അഞ്ചരക്കണ്ടി.
27.ലിജോ ജോയ്. 
28.ബിൻസി
29.അഞ്ജലി അനിൽ കുമാർ. 
30.ലീല എം ചന്ദ്രൻ. . 
31.മുരളീ മുകുന്ദൻ ബിലാത്തി പട്ടണം
32.ജെ പി പ്രകാശേട്ടൻ
33.മുരളീ കൃഷ്ണ.
34.അശോക് ഫാബിയാനോ. 
35.ദേവൻ. 
36.



                   ഇനി ആരെങ്കിലും വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ  രണ്ടു ദിവസത്തിനുള്ളിൽ തന്നെ  kannurmeet@gmail.com എന്ന മൈൽ ഐഡിയിൽ  മീറ്റിൽ പങ്കെടുക്കുന്നു  എന്ന സബ്ജക്റ്റോടു കൂടി ഒരു മൈൽ ഇഡേണ്ടതാണ്.  സബ്ജക്ട് എഴുതാൻ മറക്കെണ്ട കാരണം എല്ലാ കമന്റ്സുകളും മൈൽ ആയി വരുന്നതു കൊണ്ട് സെലക്ട് ചെയ്യാൻ ബുദ്ധി മുട്ടൂണ്ടാകും 

                     കണ്ണൂർ മീറ്റിനോടനുബന്ധിച്ചു നടത്തുന്ന  ബ്ലോഗ് ഫെസ്റ്റിലേക്ക്   കഥ,കവിത, ലേഖനം, ഫോട്ടോസ്, യാത്രാ വിവരണം, എന്നിവ അയക്കേണ്ട അവസാൻ തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു .. എത്രയും പെട്ടെന്നു തന്നെ  മുഴുവൻ ബ്ലോഗ്ഗേഴ്സും  ബ്ലോഗ് ഫെസ്റ്റിൽ പങ്കാളികളാകൂ  കൂടുതൽ വിവരങ്ങൾക്ക്   ബ്ലോഗ് ഫെസ്റ്റ്  എന്ന ബ്ലോഗ് സന്ദർശ്ശിക്കൂ.









43 comments:

  1. വരുന്നു..... വരുന്നു......വരുന്നു......

    ReplyDelete
  2. വരാന്‍ സാധിക്കില്ല.മീറ്റ് ഭംഗിയായി നടക്കട്ടെ. ആശംസകള്‍

    ReplyDelete
  3. തലേന്ന് വരും.
    ഊരും പേരും ഒന്നും കാണുന്നില്ല ലിസ്റ്റില്‍........... :(

    ReplyDelete
  4. വരാന്‍ സാധിക്കില്ല.മീറ്റ് ഭംഗിയായി നടക്കട്ടെ. ആശംസകള്‍

    ReplyDelete
  5. മാടായിപ്പാറയിലെ മനോഹരങ്ങളായ പ്രകൃതി ദ്രിശ്യങ്ങള്‍ ...

    ReplyDelete
  6. എല്ലാ ആശംസകളും, ഒമാൻ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ നിന്നും..... ഖാഞ്ചർ മലയാളം http://khanjarmalayalam.saikatham.com/

    ReplyDelete
  7. വളരെ സമാധാനത്തിൽ സ്ഥലങ്ങളൊക്കെ കണ്ടു കണ്ട് ഉള്ള വരവായിരിക്കും. രാത്രി ഏഴ്-എട്ട് മണിക്ക് മുമ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു മണിക്കുള്ള പോട്ടം പിടിത്തത്തിൽ പങ്കെടുക്കാൻ എന്തായാലും കഴിയുമെന്നു തോന്നുന്നില്ല. അപ്പോൾ എടുക്കുന്ന പോട്ടങ്ങളിൽ നമ്മുടെ പോട്ടം പിന്നീട് പ്രത്യേകം എടുത്ത് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒട്ടിച്ചു ചേർക്കണം. അതല്ല മുമ്പേ വേണമെങ്കിൽ ഇരിക്കുന്നതും നിൽക്കുന്നതും ഒക്കെ ആയിട്ടുള്ള കട്ടൌട്ടുകൾ ഉണ്ടാക്കി അങ്ങോട്ട് അയച്ചുതരാം. അല്ലപിന്നെ!

    പിന്നെ ഗസ്റ്റ് ഹൌസിലെ കിടപ്പുമായി ബന്ധപ്പെട്ട് ഈയുള്ളവന്റെ കാര്യത്തിൽ ഉൽക്കണ്ഠ വേണ്ട. പൊതുവേ തറയും ഇഷ്ടം തന്നെ തറയും ആണെങ്കിലും കട്ടിൽ കുറവാണെന്നു കരുതി തറയിൽ കിടക്കാൻ ബെഡ് ഷീറ്റൊന്നും കൊണ്ടുവരാൻ പോകുന്നില്ല. കാരണം എനിക്ക് അവിടെ മനോരമയിലോ, മാതൃഭൂമിയിലോ, കേരള കൌമുദിയിലോ, ദേശാഭിമാനിയിലോ എവിടെ വേണമെങ്കിലും കയറി കിടക്കാം. പിന്നെ എന്തിനു ഞാൻ ഉൽക്കണ്ഠപ്പെടണം? (മനോരമയാണെങ്കിൽ ഒരു കെട്ട് കാണുമല്ലോ. ഒന്നിനുമീതെ ഒന്നായി തോനേ വിരിച്ചു കിടക്കാം.പത്രം അവിടെ കരുതണമെന്നില്ല. രാവിലെ ഇറങ്ങുപോൾ തന്നെ പത്രം വാങ്ങിക്കൊണ്ടു വരാം!)

    ReplyDelete
  8. ഞാനും സജീമിന്റെ വഴിയേ...പത്രം...പത്രം മാത്രം.

    ReplyDelete
  9. കലക്കൻ സെറ്റപ്പ് !!
    എല്ലാം ഉഗ്രനാവട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  10. ഹൊ കൊതിപ്പിക്കല്ലെ വരുവണെ തലേന്നെ വരുവെ

    ReplyDelete
  11. സത്യമായും വരാന്‍ തോന്നുന്നു
    സജിമിന്റെ കമന്റ് വായിച്ച് ചിരിക്കാന്‍ ഇനി വയ്യ. ഞാന്‍ ഓര്‍ത്തു മേല്പറഞ്ഞ പത്രത്തിലോക്കെ അത്രയ്ക്ക് പിടിപാടാ ചെന്നാലുടനെ അവരുടെ "ഗസ്റ്റ് ഹൗസില്‍" കിടക്കുമെന്ന്...

    സ്ത്രീസംഘാടകര്‍ക്ക് സര്‍വ്വവിധ ശുഭാശംസകളും..
    കണ്ണുര്‍മീറ്റിന് ആശംസകള്‍....ഓണാശംസകള്‍

    ReplyDelete
  12. best wishes for your or our attempt

    ReplyDelete
  13. തകർപ്പൻ സെറ്റപ്പാണല്ലോ!

    വിജയാശംസകൾ!

    അപ്പോ അവിടെക്കാണാം!

    ReplyDelete
  14. ശ്ശോ.. ഒക്ടോബറില്‍ ആയിരുന്നേല്‍ കൂടാമായിരുന്നു. എന്തായാലും വിജയീ ഭവ:

    ReplyDelete
  15. This comment has been removed by a blog administrator.

    ReplyDelete
  16. എനിക്കു വരാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു.. ശ്രീ സജിം ന്റെ കമന്റ്‌ തകർത്തു!

    ReplyDelete
  17. എന്തായാലും വരും ...എല്ലാ ആശമ്സകളും..

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. ഒരു പ്രാധനപ്പെട്ട കാര്യം.

    കണ്ണൂർ ബ്ലോഗ്‌ മീറ്റിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്‌ -

    സമയം കിട്ടുകയാണെങ്കിൽ, ഹാറൂൺ സാഹിബിനെ കാണുവാൻ ഒരു ശ്രമം നടത്തുക ('ഒരു നുറുങ്ങ്‌' എന്ന ബ്ലോഗിന്റെ ഉടമ. http://haroonp.blogspot.com/). അദ്ദേഹത്തിനു സുഖമില്ല എന്നാണറിഞ്ഞത്‌.

    അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു.

    ReplyDelete
  20. ഗംഭീര പരിപാടികളാണല്ലോ... ആശംസകൾ.!!

    ReplyDelete
  21. മുറിവുപാട്ട്/അരവുപാട്ട് എന്നിവയേക്കുറിച്ച് വായിച്ചപ്പോള്‍ ശരിക്കും രോമാഞ്ചം വന്നുപോയി. ഇക്കാലത്ത് എവിടെ സദ്യയുണ്ടെങ്കിലും കോണ്ട്രാക്ടര്‍മാരല്ലേ പാചകം ചെയ്യുന്നത്. 1989 ലാണ് അവസാനമായി നാട്ടുകാരുടെ കൂട്ടായ്മയില്‍ തയ്യാറാക്കിയ ഒരു സദ്യയുണ്ടത്. വടക്കൊക്കെ ഇനിയും മലയാണ്മ നഷ്ടപ്പെട്ടിട്ടില്ല, അല്ലേ?

    ഈ മീറ്റ് തീര്‍ച്ചയായും ഒരു വന്‍ വിജയമായിരിക്കും. എന്റെ ആശംസകള്‍. വരാനാകാത്തതില്‍ ദുഃഖവും.

    ReplyDelete
  22. മീറ്റിന് വരാന്‍ ഇപ്പോഴേ തയ്യറെടുപ്പുകള്‍ നടാത്തുന്നു.പ്രത്യേകിച്ചും ഹാറൂണ്‍ക്കയെ കാണണം എന്നാഗ്രഹിക്കുന്നു.

    ReplyDelete
  23. എന്തായാലും വരും ..............

    ReplyDelete
  24. സംഘാടകരെ ഈ സെറ്റപ്പ് കണ്ടിട്ട് അഭിനന്ദിക്കാതിരിക്കാന്‍ കഴിയുന്നില്ല... ഗംഭീരസെറ്റപ്പ്..

    ആ രെജിസ്ട്രേഷന്‍ ഫീസ് വല്ലാതെ കൊതിപ്പിക്കുന്നു :):)

    ReplyDelete
  25. ഞാന്‍ ഓണത്തിന്റെ ദിവസം കണ്ണൂരില്‍ ഉണ്ടായിരിക്കും. ഒരുപാടുകാലമായി എന്റെ മനസ്സില്‍ ഉള്ളതാണ് ഒരു കണ്ണൂര്‍ സന്ദര്‍ശനം. അതിനു വഴി ഒരുക്കി തന്ന സൈബര്‍ മീറ്റ്‌ സംഘാടകര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു. എന്നെ കണ്ണൂര്‍ മീറ്റിലേയ്ക്ക് വരാന്‍ പ്രോത്സാഹനം തന്നത് സുകുമാരന്‍ മാഷാണ്. അതിനും നന്ദിയുണ്ട്. എല്ലാവരെയും നേരില്‍ കാണാം...

    ReplyDelete
  26. വരണമെന്നുണ്ട്, ശ്രമിക്കാം ..!

    ReplyDelete
  27. കണ്ണൂര്‍ മീറ്റിനു എന്‍റെ എല്ലാവിധ ആശംസകളും ,,, സെറ്റപ്പ് കണ്ടാല്‍ തന്നെ അറിയാം ,,ഈ മീറ്റ് തീര്‍ച്ചയായും ഒരു വന്‍ വിജയമായിരിക്കുമെന്ന് ,, പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഒരുപാടു വിഷമമുണ്ട്,,, നാട്ടിലുന്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു,,, ഒരിക്കല്‍ കുടി എല്ലാവിധ ഭാവുകങ്ങളും നേരുന്നു,,,

    ReplyDelete
  28. കണ്ടവര്കൊക്കെ കേറി വരാമോ ?
    ഒരു ബ്ലോഗിങ് ശിശുവാണ്
    കണ്ണൂര്‍ ജില്ലേലന്യ

    ReplyDelete
  29. ശ്രീഷ്മ .. അങ്ങിനെ കണ്ടവർക്കൊക്കെ കേറി വരാൻ പറ്റില്ല. ബ്ലോഗ് ശിശുവാന്നല്ലെ പറഞ്ഞത്.. അപ്പോ തീർച്ചയായും കേറി വരാം .

    ReplyDelete
  30. ഞാൻ എട്ടാന്തി നാട്ടിലെത്താനാണ് പരിപാടി ഇട്ടിരിക്കുന്നത്...
    പല ബൂലോഗരേയും നേരിൽ കാണാൻ തലേദിവസം തന്നെ എത്തണമെന്നുണ്ട് ..
    എന്റെ കൂടെ ജെ.പി,സമദ് വക്കീൽ,പ്രദീപ് ജെയിംസ്, ചേർക്കോണം സ്വാമികൾ,അശോകൻ,കുട്ടന്മേനോൻ തുടങ്ങിയ ബ്ലോഗ്ഗേഴ്സും ചിലപ്പോൾ ഉണ്ടാകും...


    പ്രത്യേക വല്ല സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ഫോണിൽക്കൂടെ നിങ്ങളെയൊക്കെ ബുദ്ധിമുട്ടിക്കുന്നതായിരിക്കും കേട്ടൊ ഗെഡീസ്

    ReplyDelete
  31. മീറ്റ് മംഗളകരമാകട്ടെ ..:)
    ബിജുവിനും കൂട്ടുകാര്‍ക്കും ആശംസകള്‍ :)

    ReplyDelete
  32. This comment has been removed by the author.

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. ദേഹാസ്വാസ്ഥ്യം മൂലം ഞാന്‍ ഒര്‍ പക്ഷെ വന്നുവെന്ന് വരില്ല.
    എല്ലാ മംഗളങ്ങളും നേരുന്നു.

    സുകുമാരേട്ടന്റെ ലൈവ് കാണാമെന്ന പ്രതീക്ഷയോടെ ഇരിക്കുകയാ‍ണ്.

    സ്നേഹപൂര്‍വ്വം
    ജെ പി വെട്ടിയാട്ടില്‍
    തൃശ്ശൂര്‍

    ReplyDelete
  35. njaan innu vaikittu purappeduvaan thanne theerumaanichu ...:)

    ReplyDelete
  36. കൂട്ടുകാരേ....
    ചിക്കൻപോക്സ് ചതിച്ചു....

    ReplyDelete
  37. വരാമെന്ന് പറഞ്ഞു പറ്റിച്ചവരേ ബ്ലോഗനാര്‍ക്കാവിലമ്മയുടെ ശാപം ഏറ്റു വാങ്ങാന്‍ തയ്യാറായിക്കോളൂ . . .

    ReplyDelete
  38. വന്നവരുടെ പേരും ബ്ലോഗ്‌ ലിസ്റ്റും ഒന്ന് പബ്ലിഷ് ചെയ്‌താല്‍ നന്നായിരുന്നു ..ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ..

    ReplyDelete
  39. എന്റേത് തലേന്ന് തീരുമാനിച്ച യാത്രയായിരുന്നു..
    ക്ഷമിക്കുക.. ഈ പയ്യനും വന്നിരുന്നു..
    (വരുമെന്ന് പറഞ്ഞവര്‍ വന്നുമില്ല.,വിളിക്കാതെ വന്നവന്‍ ഈ ഞാന്‍ മാത്രം.. )

    ReplyDelete
  40. പിന്നേ..
    ഈ ബ്ലോഗില്‍ തന്നെ വന്നവരുടെ പേരും ബ്ലോഗ്‌ ലിങ്കും കൊടുത്താല്‍ വളരെ ഉപകാരമായിരുന്നു..
    കഴിയുമെങ്കില്‍......

    ReplyDelete