Tuesday, August 9, 2011

കണ്ണൂർ മീറ്റിൽ വരുമെന്നറിയിച്ചവർ.


സുഹൃത്തുക്കളെ,

കണ്ണൂർ മീറ്റ് ഇങ്ങടുത്തു കൊണ്ടിരിക്കുകയാണല്ലോ. 
മീറ്റിന്റെ ഒരുക്കങ്ങളെല്ലാം വളരെ ഭംഗിയായി തടസ്സങ്ങളൊന്നും ഇല്ലാത്ത വിധം നടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന വിവരം സന്തോഷപുർവ്വം അറിയിക്കട്ടെ.  സെപ്‌തംബർ 11 ഞായറാഴ്ച കണ്ണൂർ യോഗശാല റോഡിലുള്ള ജവഹർ ലൈബ്രറി ഹാളിലാണ് മീറ്റ്.

കാലത്ത് 9 മണിക്കാണ് രജിസ്‌ട്രേഷൻ തുടങ്ങുന്നത്. 10.30 ന് പരിചയപ്പെടൽ.  ഔപചാരികത ഒന്നും ഇല്ല.  ഉദ്ഘാടനാദി കർമ്മങ്ങളൊന്നും ഉണ്ടായിരിക്കുന്നതല്ല. പരിചയപ്പെടലിനു ശേഷം “ബ്ലോഗ് ഫെസ്റ്റിലെ“ കഥ, കവിത, ലേഖനം, ഫോട്ടോഗ്രാഫി, എന്നീ മത്സരങ്ങളുടെ സമ്മാനദാനം.  ഉച്ചയ്ക്ക്1 മണിക്ക് വിശ്വപ്രസിദ്ധ ഈറ്റ്.

2 മണി മുതൽ  ബ്ലോഗ്, സോഷ്യൽ നെറ്റ് വർക്ക് എന്നിവയെ കുറിച്ചും, ഇന്റർനെറ്റിൽ മലയാളം എഴുത്ത് എങ്ങിനെ?  എന്നതിനെ കുറിച്ചും തൃശ്ശൂർ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ശ്രീ.ഡി പ്രദീപ് കുമാർ ക്ലാസ് എടുക്കും.   തലശ്ശേരി ബ്രണ്ണൻ കോളേജ്, കൃഷ്ണമേനോൻ വനിതാ കോളേജ്, കണ്ണൂർ എഞ്ചിനീയറീംഗ് കോളേജ് എന്നിവിടങ്ങളിലെ അധ്യാപകരുമായും സുഹൃത്തുക്കളുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ബ്ലോഗിങ്ങിൽ താല്പര്യമുള്ള കുട്ടികളെ അയക്കാം എന്നു പറഞ്ഞിട്ടുണ്ട്.  ആ സമയത്ത് ക്ലാസ്സ് ആവശ്യമില്ലാത്ത ബ്ലോഗ്ഗേഴ്സിനും മറ്റും സ്വകാര്യ സംഭാഷണങ്ങൾ നടത്തുകയും ആവാം.  3 മണിയോടെ മീറ്റ് അവസാനിപ്പിക്കണം എന്നാണു ഉദ്ദേശിക്കുന്നത്.  കാരണം ദൂരെയുള്ള ബ്ലോഗ്ഗേഴ്സിന്റെ മടക്കയാത്ര കണക്കിലെടുത്താണ് ഈ തീരുമാനം.

മീറ്റിനു പങ്കെടുക്കും എന്ന് നേരിട്ടും കമന്റിലൂടെയും, ഫേസ്ബുക്കിലൂടെയും അറിയിച്ചവരുടെ ഒരു  ലിസ്റ്റാണ്ണ് ഇത്.  മീറ്റിൽ പങ്കെടുക്കണം എന്നാഗ്രഹിക്കുന്ന ലിസ്റ്റിൽ ഉൾപ്പെടാത്തവർ ഇതിന്റെ താഴെ ഒരു കമന്റായി സൂചിപ്പിക്കണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 

തലേന്നു വരുന്നവർക്ക് ആവശ്യമായ താമസ സൌകര്യം, കണ്ണൂർ മാടായിപ്പാറയിലെ പി ഡബ്യു ഡി റസ്റ്റ് ഹൌസിൽ ബുക്ക് ചെയ്തിട്ടുണ്ട്.  തലേന്നു വരുന്നവർ പ്രത്യേകം അറിയിക്കണം എന്ന് ആവശ്യപ്പെടുന്നു.  ഓണക്കാലമായതിനാൽ  കാക്കപ്പൂക്കുപ്പായമൊക്കെ ഇട്ട് അണിഞ്ഞു  സുന്ദരിയായി മടായിപ്പാറ നിങ്ങളേ കാത്തിരിക്കുന്നുണ്ടാകും.  പിന്നെ പോട്ടം പിടിക്കുന്നവർ ആണെങ്കിൽ സൂര്യൻ  ഏഴിമല കടക്കും മുന്നേ വരണം കെട്ടോ.. പുട്ടൂം കുറ്റി എടുക്കാൻ മറക്കെണ്ട .  

പിന്നെ ദൂരെയുള്ളവർക്കായി  മാർഗ്ഗ രേഖകൾ ഒന്നും കൊടൂക്കുന്നില്ല. കണ്ണൂർ പഴയ ബസ്‌സ്റ്റാന്റിൽ വന്ന് ആരോടു ചോദിച്ചാലും ജവഹർ ലൈബ്രറി പറഞ്ഞു തരും  പഴയ ബസ്‌സ്റ്റാന്റിന്റെയും സ്റ്റേഡിയത്തിന്റെയും തൊട്ടടുത്ത് യോഗശാല റോഡിലാണ് ലൈബ്രറി ഹാൾ.  അതിനാൽ കണ്ടുപിടിക്കുവാൻ തീരെ ബുദ്ധി മുട്ടില്ല.  ട്രെയിനിനു വരുന്നവർ കണ്ണൂർ  റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓവർ ബ്രിഡ്ജ് കടന്നാൽ നേരെ ലൈബ്രറിയിലോട്ടാണ്.  (ഓട്ടോയ്ക്ക് മിനിമം ചാർജ്ജ് മാത്രം)   ബസ്സിനാണെങ്കിൽ  കണ്ണൂർ താവക്കര ബസ്റ്റാന്റിലായിരിക്കും ദീർഘ ദൂര ബസ്സുകൾ നിർത്തുക.  അവിടുന്നും  10 - 15 രൂപയിൽ കൂടുതൽ ഓട്ടോ ഓടേണ്ടി വരില്ല.  കൂടുതൽ വിവരങ്ങൾ അന്വേഷിക്കാൻ ബന്ധപ്പെടേണ്ട നമ്പർ വൈകാതെ കൊടുക്കുന്നതായിരിക്കും.  

പിന്നെ കണ്ണൂരിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളായ സെയ്ന്റ് ആഞ്ജലോ കോട്ട,  പയ്യാമ്പലം  ബീച്ച്, അറക്കൽ കോട്ട, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണ്  മീറ്റ് 3 മണി വരെ ആക്കിയത്.  മീറ്റിനു ശേഷം ഇവിടങ്ങളിലൊക്കെ സന്ദർശിക്കുന്നവർ  സ്വന്തം ഉത്തര വാദിത്തത്തിൽ ആയിരിക്കും പോകേണ്ടത് എന്നു അറിയിക്കുന്നു.

മീറ്റിനു ചെറിയൊരു രജിസ്‌ട്രേഷൻ തുക ഉണ്ടായിരിക്കും.  അത് പരമാവധി കുറക്കാനുള്ള ശ്രമത്തിലാണ്.  അത് അടുത്ത പോസ്റ്റിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

പങ്കെടുക്കുന്നവർ :

1. കുമാരൻ
2. കണ്ണൂരാൻ.
3. ബിൻസി
4. ചെമ്മരൻ.
5. ഷമിത്ത്.ടി പി.
6. ജീവൻ ഫിനിക്സ്
7. മിനി ടീച്ചർ
8. സിന്ധു ടീച്ചർ
9. ലീല എം ചന്ദ്രൻ
10.ഹരിപ്രിയ
11.കടത്തനാടൻ
12.നൌഷാദ് അകമ്പാടം
13.വിധു ചോപ്ര
14.ലുട്ടു
15.പാവപ്പെട്ടവൻ
16.രഞ്ചിത്ത് ചെമ്മാട്
17.അഞ്ജലി അനിൽകുമാർ
18.സജ്ജീവ് ബാലകൃഷ്ണൻ
19.ജയൻ ഏവൂർ
20.പ്രവീൺ വട്ടപ്പറമ്പത്ത്.
21.മത്താപ്പ്
22.ജിക്കു വർഗ്ഗീസ്
23.ഹേമ ഹേമാംബിക
24.ശ്രീജിത്ത് കൊണ്ടോട്ടി
25.സുനിലൻ കളീയ്ക്കൽ
26.ശാന്ത കാവുമ്പായി
27.ഇന്ദു പിണറായി
28.വിനോദ് കൂവേരി
29.അശ്വന്ത് മടപ്പള്ളി
30.നവനീത്
31.ലിജോ ജോയ്
32.ജെ. പി.പ്രകാശേട്ടൻ
33.ഹരീഷ് തൊടുപുഴ
34.ഷിജു തില്ലങ്കേരി
35.ദേവൻ
36.എസ് എം സാദിഖ്
37.ഉമേഷ് പിലിക്കോട്
38.പൊന്മളക്കാരൻ
39.റെജി പുത്തൻ പുരയ്ക്കൽ
40.സജി എം തട്ടത്തുമല 
41.ഷാനവാസ്
42.പ്രദീപ് കുമാർ കോഴിക്കോട്
43.റെജി ജോസഫ്
44.ഇഗ്ഗോയ്
45.സൂസൻ മാത്യു.
46.ജി മനു
47.മുക്താർ ഉദരം പൊയിൽ
48.മുരളി കൃഷ്ണ മാലോത്ത്
49.മഹേഷ് വിജയൻ
50.ബിജു കൊട്ടില
51.ബിജു കുമാർ ആലക്കോട്
53.മേൽ‌പ്പത്തൂരാൻ
54.ജാസ്മിക്കുട്ടി
55.ബൈജു ബൈജുവചനം
56.ഷിനോദ്
57.രാജൻ വെങ്ങര
58.അരീക്കോടൻ
59.ചെറിയവൻ
60.രാഗേഷ് വണ്ടിപ്രാന്തൻ
61.പ്രീത മുള്ളൻ
62.റാം പ്രസാദ്
63.ഹരി കൃഷ്ണൻ
64.ജിത്തു ബാലകൃഷ്ണൻ
65.ജോഷി കണ്ണൂ‍ർ
66.വിനോജ് പയ്യന്നൂർ
67.പ്രവീൺ കുപ്പം
68.യൂസുഫ്പ
69.ജോ
70.രാജീവ് രാഘവൻ (ഒളിയമ്പുകൾ)
71.ശരത്ത്  എം ചന്ദ്രൻ.
72. സുപ്രിയ ഗോവിന്ദ് (ശങ്കൂന്റമ്മ) 
73. അസിൻ
74. കെ  മുജീബുർ റഹ്മാൻ
75.അജിത്ത്
76. ജയദേവൻ കാവുമ്പായി.
77.ബിനേഷ് മഞ്ചേശ്വരം.
78.ഷിനോജ് പായം.
79. ജാബിർ മലബാറി.
80. അക്ബർ
82.വരുൺ അരോളി.
83.ബിജു ജോർജ്ജ്
84.ഷെരീഫ് കൊട്ടാരക്കര.
85 അനിൽ പിള്ളിയിൽ(ശ്രീരഞ്ചിനി)
86 ഷീബ (ചില്ല് )
87 അനൂപ് എം.സി
88 ഒഴാക്കൻ
89.ഹരി സ്നേഹതീരം.
90. പത്രക്കാരൻ
91.വിനോദ് തലശ്ശേരി
92. സുമിത്രൻ
വരാൻ സാധ്യതയുള്ളവർ :
1. മനോജ് രവീന്ദ്രൻ (നിരക്ഷരൻ)
2. ശ്രീലാൽ
3. സ്മിത സതീഷ്
4. മനോരാജ്
5. മുരളീ മുകുന്ദൻ ബിലാത്തി പട്ടണം
6. കൊട്ടോട്ടിക്കാരൻ
7. മെയ് ഫ്ലവേഴ്സ്
8. ചെകുത്താൻ
9. ഫാത്തിമ സുഹറ റഫീഖ്
10.ജസ്റ്റിൻ സൈകതം ബുക്സ്സ്
11.ശ്രീ കുമാർ തൃശ്ശുർ
12.രാജേഷ് കെ ഒഡയഞ്ചാൽ
13. വൈശാഖ് 
14. എൻ  ബി സുരേഷ് . 
15. മിക്ദാദ് അലി.
16. കബർ 
17 ഗിനി
18 ശശികല ഗംഗാധരൻ 
19 ധനലക്ഷ്മി.(മധുര നെല്ലി) 
20 സമീർ തിക്കോടി. 
21. റാംജി പട്ടേപ്പാടം.
22.ഷൈന ഷാജൻ.
23.ബാലഗോപാൽ ഹരി.(പാപ്പിറസ് ബുക്ക്സ്)
24.വ്രജേഷ്.


 
തലേദിവസം വരുന്നവർ. 
1. പാവപ്പെട്ടവൻ 
2. രഞ്ചിത്ത് ചെമ്മാട്.
3. ഉമേഷ് പിലിക്കോട്
4. ഒഴാക്കൻ.
5. പ്രവീൺ വട്ടപ്പറമ്പൻ.
6. മത്താപ്പ്.
7 .പൊന്മളക്കാരൻ.
8. ഷെരീഫ് കൊട്ടാരക്കര
9. മഹേഷ് വിജയൻ.
10.മേല്പത്തൂരാൻ
11.സുനിലൻ കളീയ്ക്കൽ
12.ശ്രീജിത്ത് കൊണ്ടോട്ടി
13.ശൈലൻ (വരാൻ സാധ്യത)
14. ടി.പി അനിൽ കുമാർ (വരാൻ സാധ്യത)
15. കുമാരൻ, 
16,കണ്ണൂരാൻ
17.ബിജു കൊട്ടീല 
18.ബിജു കുമാർ ആലക്കോട്
19. ജീവൻ ഫിനിക്സ് 
20.അശ്വന്ത് മടപ്പിള്ളി. 
22.നവനീത്.
23. റെജി പുത്തൻ പുരയ്ക്കൽ 
24. അബ്ദുൾ ഹക്കിം
25.സജിം തട്ടത്ത്മല
26.സുകുമാരൻ അഞ്ചരക്കണ്ടി. 
28.

കണ്ണൂരിലെ ആദ്യ മീറ്റാണ്.. അപ്പോ നമുക്ക് ഒത്ത് പിടിക്കാം അല്ലേ....

89 comments:

 1. മീറ്റും ഈറ്റും അടിപൊളിയാവാന്‍ എല്ലാ ആശംസകളും.............

  ReplyDelete
 2. Ellaavarkkum nammude priya Maadaayippaarayilekku haardhavvamaaya svaagatham..Madaayippara nadannu kaanaan aarrum marakkaruthe vittukalayaruthe...ellaa bhavukangalum nerunnu Kannur Meettinu..

  ReplyDelete
 3. മീറ്റിനു ആശംസകള്‍

  ReplyDelete
 4. ഓണക്കാലമല്ലേ, വരാൻ കഴിയുമോ എന്തോ? നോക്കാം

  ReplyDelete
 5. എന്റെ പേരും വരാൻ സാധ്യത ഉള്ളവരുടെ കൂട്ടത്തിൽ ഇട്ടേക്ക്.. ഉറപ്പ് പറയാനായിട്ടില്ല... ഓണമൊക്കെയല്ലേ!!

  ReplyDelete
 6. ഒരു ചെറിയ കരക്ഷൻ.

  പുതിയ ബസ്റ്റാന്റും, താവക്കര ബസ്സ്റ്റാന്റും ഒന്നുതന്നെ. പഴയബസ്റ്റാന്റിൽ നിന്നും നടക്കുവാനുള്ള ദൂരംമാത്രമേ ഉള്ളൂ.... ജവഹർ ലൈബ്രറിയിലേക്ക്.

  വരാൻ ശ്രമിക്കുന്നതാണ്.

  ReplyDelete
 7. ഞാനും വരും ട്ടാ...

  ReplyDelete
 8. കണ്ണൂര്‍ മീറ്റിനു "പൊളപ്പന്‍" ആശംസകള്‍ :)
  "ഇടി"യന്‍ അഭിവാദനങ്ങള്‍ :)
  അടിച്ചു പൊളിക്കിനെടാ മക്കളെ ..:)

  ReplyDelete
 9. ഒരുക്കങ്ങളെല്ലാം തക്രിതിയായി നടക്കട്ടെ...രണ്ടുകൂട്ടം പായസവും ഓണസദ്യയും വേണം...:))

  ReplyDelete
 10. ഒരു ചെറിയ അപേക്ഷ ഉണ്ടേ...ഓണക്കാലം ഒക്കെ ആയത് കൊണ്ട് ഒരു സദ്യ ആയാല്‍ കൊള്ളാം എന്നുണ്ട്...രണ്ടു തരം പായസവും ആയി...തിരൂരിലെ സദ്യയുടെ രുചി ഓര്‍ത്തു പറഞ്ഞതാണേ...

  ReplyDelete
 11. ഷാനവാസ്. ഓണസദ്യ ആകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല അലോചന മുഴുവനും അക്കാര്യം സാധൂകരിക്കാനാണ്.

  ReplyDelete
 12. വിശാഖ് തിരുത്താം കെട്ടോ നന്ദി

  ReplyDelete
 13. ente name koodi cherkkumallo
  k mujeebur rahman
  9447920089
  enikkumparayanundu.blogspot.com

  ReplyDelete
 14. 9 മണിക്ക് രജിസ്ട്രേഷന്‍ തുടങ്ങി 10.30ന് പരിചയപ്പെടല്‍ ആരംഭിച്ച് സമ്മാനദാനവും കഴിഞ്ഞ് പിന്നെ 1മണിക്ക് വിശ്വപ്രസിദ്ധ ഈറ്റ് കഴിഞ്ഞ് 2മണിക്ക് ആരംഭിക്കുന്ന ബ്ലോഗ്, സോഷ്യൽ നെറ്റ് വർക്ക് എന്നിവയെ കുറിച്ചും, ഇന്റർനെറ്റിൽ മലയാളം എഴുത്ത് എങ്ങിനെ എന്നതിനെ കുറിച്ചും തൃശ്ശൂർ ആകാശവാണി സ്റ്റേഷൻ ഡയറക്ടർ ശ്രീ.ഡി പ്രദീപ് കുമാർ എടുക്കുന്ന ക്ലാസ് ആയിരിക്കും കണ്ണൂര്‍ മീറ്റിന്റെ ഏറ്റവും വലിയ സവിശേഷത. 3മണിക്ക് ക്ലാസ് തീരുമോ എന്തോ! എന്നാലും മീറ്റില്‍ പങ്കെടുക്കുന്നവരുടെ ഒരു ഭാഗ്യം!!

  ReplyDelete
 15. വരാൻ ശ്രമിക്കുന്നതാണ്.

  ReplyDelete
 16. ബ്ലോഗ് ഫെസ്റ്റിൽ കഥ കവിതാമത്സരം എപ്പോ നടന്നൂ?

  പിന്നെ ആ റെജിസ്ട്രേഷൻ ഫീസ് പറഞ്ഞില്ലാ...

  ReplyDelete
 17. നിസ്സാരൻ .. മൂന്നുമണിക്കു തന്നെ തീർക്കാൻ പരമാവധി ശ്രമിക്കും ഒരു മണിക്കൂർ ആണ്ണ് ക്ലാസിനു കൊടൂത്ത സ്മയം , എന്തായാലും ക്ലാസ് പുതിയബ്ലോഗ്ഗേഴ്സിനും കോളേജ് കുട്ടികൾക്കും ആണ്. അതു കൊണ്ട് പുലികളായ ബ്ലോഗ്ഗേഴ്സിനു ആ സമയം മറ്റു കാര്യങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്ണ്.
  ബൈജു വചനം. കഥ കവിതാ ലേഖൻ ഫോട്ടോഗ്രാഫി മത്സരങ്ങൾ അനൌൺസ് ചെയ്യുന്നതേ ഉള്ളൂ.. അതിന്റെ പ്ലാനിംഗിലാണൂ രഞ്ചിത്ത് ചെമ്മാട് ആന്റ് ടീം. എത്രയും പെട്ടെന്നു തന്നെ അതിന്റെ കാര്യങ്ങൾ അറീയിക്കുന്നതായിരിക്കും, പിന്നെ .. രജിസ്റ്റ്രേഷൻ ഫീസ് വേണമോ വേണ്ടയോ എന്നുള്ള ആശങ്കകൾ അവസാനിച്ചീട്ടില്ല ഒരു തീരുമായാൽ എത്രയും പെട്ടെന്നു തന്നെ അറീയിക്കുന്നതായിരിക്കും.

  ReplyDelete
 18. അപ്പൊ നമുക്ക് കണ്ണൂർ മീറ്റിൽ വച്ച് കാണാം...

  കണ്ണൂർ മീറ്റിനോടനുബന്ധിച്ചു നടക്കുന്ന "ബ്ളോഗ് ഫെസ്റ്റ് 2011" ലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. ലിങ്ക് ഇവിടെ
  http://blogersfestivel.blogspot.com/2011/08/blog-post.html

  ReplyDelete
 19. സജി എം 'തട്ടമത്തുതല' അല്ല മാഷേ 'തട്ടത്തുമല'
  :)

  ReplyDelete
 20. @ Kannur Cyber Meet , അപ്പോ പുലികളായ ബ്ലോഗ്ഗേഴ്സിനു 1മണിക്ക് ഈറ്റും കഴിഞ്ഞ് പോകാം അല്ലേ? ഇതിനാണോ തലേന്നേ പുലികള്‍ വരേണ്ടത്? എന്തായാലും ക്ലാസ്സ് നടക്കട്ടെ. പ്രദീപ്‌കുമാറിന് 1മണിക്കൂര്‍ മൈക്ക് ലഭിക്കുമല്ലൊ. അത് ചില്ലറ കാര്യമാണോ? കമ്പ്യുട്ടറില്‍ അല്പം പരിജ്ഞാനമുള്ള ആര്‍ക്കും 5മിനിറ്റ് കൊണ്ട് ഒരു ഐഡി ഉണ്ടാക്കി ബ്ലോഗ് തുടങ്ങാം. സോഷ്യല്‍ കമ്മ്യൂണിറ്റികളില്‍ അംഗമാകാം. അപ്രകാരമാണ് ഇക്കാണുന്നവരെല്ലം ഈ പറഞ്ഞവകളില്‍ എത്തിയത്. മാത്രമല്ല ഒരു സംശയം ഉന്നയിച്ചാല്‍ അത് ദൂരീകരിക്കാന്‍ എത്രയോ പേര്‍ ഓണ്‍‌ലൈനില്‍ സദാ സന്നദ്ധരുമാണ്. കമ്പ്യൂട്ടറില്‍ ലേശം പിടിപാട് ഉള്ളവര്‍ക്ക് ഇതൊക്കെ സ്വയം ചെയ്യാവുന്നതേയുള്ളൂ. ഇനിയും തിരിപാട് ഇല്ലാത്തവര്‍ക്ക് ഈ ക്ലാസ് കൊണ്ട് ഫലവുമില്ല. എന്തായാലും ഞാനായിട്ട് പ്രദീപ്കുമാറിന് പാര വെക്കുന്നില്ല. അങ്ങേര് മൈക്ക് വല്ലാതെ കൊതിച്ചുപോയി. ബ്ലോഗ് മീറ്റില്‍ ബ്ലോഗ് ശില്പശാല നടത്തിയ തുഞ്ചന്‍ പറമ്പ് മീറ്റുകാരോട് അനുഭവം ഒന്ന് ചോദിക്കാമായിരുന്നു. ഞാനൊന്നും അറിയില്ലേ .......

  ReplyDelete
 21. ഹിഹിഹീ... നിസ്സാരന്‍ പറഞ്ഞത് സത്യായും സത്യാണേ...

  ReplyDelete
 22. ജിക്കു എത്ര്യും പെട്ടെന്നു തെറ്റ് തിരുത്തുന്നതായിരിക്കും . നിസ്സാരൻ .. ക്ലാസ് എന്നത് പ്രധാനമായും ഉദ്ദേശിച്ചത് കോളേജിലെ കുട്ടീകൾക്കു വേണ്ടീയാണു അവർക്ക് നിങ്ങളെപ്പോലെ സോഷ്യൽ നെറ്റ് വർക്കുകളുമായി അധികം പരിചയം ഉള്ളവരല്ല. കണ്ണൂർ മീറ്റിന്റെ പ്രധാന ഉദ്ദേശവും അതുതന്നെയാണ്. മലയാളം ബ്ലോഗിലേക്ക് പുതുതായി നാലു പേരെ അല്ലെങ്കിൽ സോഷ്യൽ നെറ്റു വർക്കുകളിൽ മലയാള ഭാഷയേ പരിപോഷിപ്പിക്കാനും ഉയർത്തിപ്പിടിക്കാനും നല്ല എഴുതാൻ കഴിവുള്ളവർക്ക് അവസരം ഒരുക്കിക്കൊടൂക്കുക എന്ന ലക്ഷ്യവുമാണ്ണ് .. ഇതിനെ ഒന്നു ഇത്ര ലാഘവത്തോടേ കാണരുത് എന്നൊരപേക്ഷയുണ്ട്. പിന്നെ ക്ലാസ് ഒക്കെ ചിലർക്ക് അലോസരമായേക്കാം അതൊരു നല്ല കാര്യത്തിനാണെന്നു കുടി മനസിലാക്കുക. പിന്നെ മീറ്റ് എന്നു പറഞ്ഞു വെറുതേ കണ്ടു സംസാരിച്ചു തിന്നു പിരിയുക എന്നതിലുപരി . ഒരു അനുഭവമായിരിക്കണം എന്നതു കൊണ്ടു തന്നെയാണൂ തലേന്ന് വരുന്നവർക്ക് മാടായിപാറയിൽ ഒരു രാത്രി സങ്കേതം ഒരുക്കിയതും ക്യാമ്പ് ഫയർ പോലെയും മറ്റും ഒക്കെ പ്ലാൻ ചെയ്തതും, . എല്ലാത്തിന്റെയും നല്ലവശങ്ങളിലൂടെ ചിന്തിച്ച് .. മീറ്റിനു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകൂ...

  ReplyDelete
 23. സ്റ്റേഡിയത്തിനു മുൻപിലായി ഒരു ട്രാഫിക് അയലന്റ് ചുമ്മാ കിടക്കുന്നുണ്ട്.അവിടെ ഒരു ചൂണ്ടു പലക വയ്ക്കണം പറ്റുമെങ്കിൽ. കണ്ണൂർ സൈബർ മീറ്റിന്റെ ലോഗോ ഉള്ള കുപ്പായമിട്ട ഒരു മലയാളിയുടെ(സർദാർജിയുമാവാം)കട്ടൌട്ടാവാം-മീറ്റ് ഹാളിലേക്ക് കൈ ചൂണ്ടി.....
  ******************************************
  പിന്നെ ടീമായി ആരെങ്കിലും പയ്യാമ്പലം കടാപ്പുറം,കണ്ണൂർ കോട്ട,പറശ്ശിനിക്കടവ് ക്ഷേത്രം,മുഴപ്പിലങ്ങാട് ബീച്ച്,തലശ്ശേരി കോട്ട,എന്നിവിടങ്ങളിലൊക്കെ പോകാൻ ഉദ്ദേശമുണ്ടെങ്കിൽ വണ്ടി ഏർപ്പാടാക്കിത്തരുന്നതായിരിക്കും.മുൻ കൂട്ടി ദക്ഷിണ സഹിതം അറിയിച്ചാൽ മാത്രം മതി.എന്റെ ഫോൺ നമ്പർ പ്രൊഫൈലിലുണ്ട്. ശേഷം പിന്നാലെ

  ReplyDelete
 24. ശാന്താകാവുമ്പായി ടീച്ചറുടെ പേരു രണ്ടു വട്ടം ലിസ്റ്റില്‍ ഉണ്ട്.

  ReplyDelete
 25. മനോരാജേ തെറ്റു തിരുത്തുന്നതായിരിക്കും .. ചൂണ്ടിക്കാണിച്ചതിൽ സന്തോഷം. മീറ്റിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിധുമാഷെ വളരെ സ്വീകാര്യമായ് അഭിപ്രായം തന്നെ . നമുക്ക് അതിനെ കുറിച്ച് ആലോചിക്കാം.

  ReplyDelete
 26. കണ്ണൂര്‍ മീറ്റിന് ആശംസകള്‍ നേരുന്നു.....

  ReplyDelete
 27. കണ്ണൂര്‍ മീറ്റിന് ആശംസകള്‍ നേരുന്നു..

  ReplyDelete
 28. വരാന്‍ സാദ്ധ്യതയുള്ളവരുടെ ലിസ്റ്റില്‍ എന്റെ പേരും ചേര്‍ക്കാം, ബ്ലോഗറല്ലാത്ത ഒരു ആളിനെക്കൂടി കൊണ്ടുവരുന്നതില്‍ വിരോധമുണ്ടോ...(ഉപേക്ഷിക്കാന്‍ വയ്യ അതോണ്ടാണേ)

  ReplyDelete
 29. ajith ഒരാളല്ലെ ..സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നു,

  ReplyDelete
 30. ഇ.എ.സജിം തട്ടത്തുമല എന്നതിനെ മറ്റെന്തോ ആക്കിയിരിക്കുന്നല്ലോ! സാരമില്ല. നോം അങ്ങ് വരും!

  ReplyDelete
 31. കണ്ണൂര്‍മീറ്റിന് എന്റെ ആശംസകള്‍:-

  വി.രാജീവ് രാഘവന്‍

  ReplyDelete
 32. കണ്ണൂര്‍മീറ്റിന് സര്‍വ്വമംഗളങ്ങളും നേരുന്നു.
  ഈ മീറ്റ് ഒരു മാസം മുന്നേ വയ്ക്കാരുന്നില്ലേ?
  :(

  ലോഗോ നല്ല ഭംഗി ആരാ ചെയ്തത്?

  ReplyDelete
 33. മാണിക്ക്യാമ്മേ അടിയനാണേ .. നന്ദി..

  ReplyDelete
 34. മീറ്റിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. തിരൂര്‍ മീറ്റില്‍ വരാത്ത പലരും വരുന്നുണ്ടെന്നറിഞ്ഞു. പൊതുവെ മടിയനായതിനാലും യാത്രയില്‍ താല്പര്യം കുറവായതിനാലും വരാന്‍ തൊന്നുന്നില്ല.പിന്നെ “ഈറ്റ്” . അക്കാര്യത്തിലും വളരെ പിന്നിലാണ്. എന്നാലും ഷാനവാസ് പറഞ്ഞ പോലെ തിരൂരിലെ സദ്യ വളരെ നന്നായിരുന്നു!.എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ബ്ലോഗാശംസകള്‍!

  ReplyDelete
 35. ആഹാ...മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു..

  വരണം എന്നാഗ്രഹമുണ്ട്, നോക്കാം..

  ReplyDelete
 36. ഞാനും വരാന്‍ ഉദ്ദേശിക്കുന്നു. എല്ലാവരെയും ഒന്ന് കാണാമല്ലോ.

  ReplyDelete
 37. wishes for the meet...
  മീറ്റിനു എത്താന്‍ പറ്റിയില്ലെങ്കിലും 'ഈറ്റിന്' എത്താന്‍ ശ്രമിക്കാം

  ReplyDelete
 38. വരാൻ സാധിക്കില്ല.. എല്ലാ വിജയാശംസകളും നേരുന്നു

  ReplyDelete
 39. വല്ലപ്പോഴും മാത്രം ഒരു പോസ്റ്റ്‌ ഇടുന്നവരെ ബ്ലോഗര്‍ എന്ന് പറയാം എങ്കില്‍ ഞാനും ബ്ലോഗര്‍ ആണ്. കണ്ണൂര്‍ ബ്ലോഗ്‌മീറ്റ്‌നു വരുവാനായി അതിയായ താത്പര്യമുണ്ട്. വരാമല്ലോ?

  ReplyDelete
 40. കഴിഞ്ഞ രണ്ടൂ മീറ്റുകൾ ചില സങ്കേതിക കാരണങ്ങളാൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ല.....

  എന്തായാലും..ഇതിലും എത്തും ഞാൻ :)

  ഇൻഷാ അല്ലാഹ്

  ReplyDelete
 41. ....വിജയാശംസകള്‍ നേരുന്നു.......

  ReplyDelete
 42. മനുഷ്യനെ പേടിപ്പിക്കാന്‍ താവക്കര ബസ്‌സ്റ്റാന്റ്!!!ഒരു പത്ത് വര്‍ഷം മുമ്പുള്ള സ്റ്റാന്റ് തന്നെയല്ലേ ഇത്?

  ReplyDelete
 43. യത്രകൾ വള്രെ ഇഷ്ട്ടപ്പെടുന്ന ഞാൻ വരാൻ ശ്രമിക്കാം . വരണം എന്നുണ്ട്. പിന്നെ ,നോക്കട്ടെ....

  ReplyDelete
 44. താല്പര്യമുണ്ട്..
  പക്ഷെ...

  ReplyDelete
 45. ഈയുള്ളവനെയും കണക്കിലെടുക്കേണമേ!ഇങ്ങ് തെക്ക് ദൂരെ ദൂരെ നിന്നും അങ്ങ് വടക്ക് ദൂരെ ദൂരെ എത്തണം എങ്കിലും മീറ്റ് എന്ന് കേട്ടാല്‍ പൂതി പതഞ്ഞ് പൊന്തും. തലേ ദിവസം തന്നെ വരണമെന്നുമുണ്ട്, ആ പൊന്മളക്കാരന്‍ വിദ്വാനും സജിം തട്ടത്ത്മലയും തലേന്ന് വരുന്നതിനു മുമ്പ് തന്നെ ഈയുള്ളവനും അവിടെ വന്ന് ക്യാമ്പടിക്കണമെന്നുണ്ട്....ഇന്‍ഷാ അല്ലാ...

  ReplyDelete
 46. ഷെരീഫ്ക്കാ വരവു വച്ചിരിക്കുന്നു തലേന്ന് ട്രൈൻ കയറുന്നവർ പഴയങ്ങാടി റൈല് വേസ്റ്റേഷനിൽ ഇറങ്ങുക .. മാടായിപ്പാറ പി ഡബ്യു ഡി റസ്റ്റ് ഹൌസ് . എന്നു പറഞ്ഞാൽ ആരും കൊണ്ടൂ വിടും . ..അരീക്കോടന്മാഷെ തവക്കര ബസ്റ്റാന്റ് ഇപ്പോ പുതുതായി പണിത ഒരു ടെർമിനൽ ഉണ്ട് .. ബാങ്ക് റോഡ് പോകുന്ന വഴി . അധികം ദൂരമൊന്നും ഇല്ല അവിടേക്ക് .. ദീർഘ ദൂര ബസ്സുകൾ അവിടെയാ നിർത്തുക എന്നു തോന്നുന്നു പഴയ ബസ്റ്റാന്റ്ലേക്കും കയറും എന്നാണു തോന്നുന്നത് .. വ്യക്തമായ വിവരങ്ങൾ രണ്ടു ദിവസത്തിനകം അറിയിക്കാം .

  ReplyDelete
 47. ഞാനും വരാൻ ഉദ്ദേശിക്കുന്നു... ഫേസ് ബുക്കിൽ കമന്റിലൂടെ അറിയിച്ചിരുന്നു.... വരാൻ "സാധ്യത" ഉള്ള ആളുകളുടെ കൂട്ടത്തിൽ എന്നെയും..................

  ReplyDelete
 48. ഓണമായതിനാല്‍ വരാന്‍ കഴിയുമോ എന്ന് ഒരു സംശയം ഇല്ലാതില്ല. പറ്റിയാല്‍ കുടുബസമേതം പങ്കെടുക്കണം എന്ന് കരുതുന്നു.

  ReplyDelete
 49. എനിച്ചും ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കണം എന്റെ പേരും ലിസ്റ്റില്‍ ആഡ് ചെയ്യൂ

  ReplyDelete
 50. റാം ജി പട്ടേപ്പാടം, സെപ്തമ്പർ 11 നാലാം ഓണം ആണു വരുന്നത് പരമാവധി ശ്രമിക്കൂ ഈ കൂട്ടായ്മയുടെ വിജയത്തിന്.

  ReplyDelete
 51. ഇന്നാണ് വിവരങ്ങള്‍-കണ്ണൂര്‍ മീറ്റ്-അറിഞ്ഞത്.വളരെ സന്തോഷം!എല്ലാ ആശംസകളും നേരട്ടെ!വരാന്‍ ആഗ്രഹിക്കുന്നു.

  ReplyDelete
 52. ആഹാ ...എല്ലാ 'പുലികളും പുലിച്ചികളും' ഉണ്ടല്ലോ! എല്ലാ ആശംസകളും.

  ReplyDelete
 53. @@
  സദാചാരബ്ലോഗേഴ്സിന്റെ കമന്റേറ്‌കൊണ്ട് തല പൊളിഞ്ഞില്ലെങ്കില്‍ ഉടലോടെ കാണാം.

  കണ്ണൂരാന്റെ സ്വന്തം കണ്ണൂരിലേക്ക് സ്വാഗതം

  ReplyDelete
 54. വമ്പൻ പരിപാടിയായ് മാറട്ടെ.

  ReplyDelete
 55. ഈയുള്ളവനവർകളും തലേന്നേ വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല!എപ്പോ എത്തിയാലും അത്യാവശ്യം വിളീക്കാനുള്ള ഒരു സംഘാടക നംബർ പ്ലീസ് കമന്റ് ഹിയർ.....ഒരു പക്ഷെ അർദ്ധരാത്രിയെങ്ങാനുമായാൽ വല്ല ഭൂതപ്രേതപിശാചുക്കളും.....അല്ല പീഡനങ്ങളുടെ കാലമാണേ! ചരടൊന്നും ജപിച്ചു കെട്ടിയിട്ടുമില്ല!

  ReplyDelete
 56. @ഇ.എ.സജിം തട്ടത്തുമല : ഭൂതപ്രേതപിശാചുകളോ.. അതും സജിം തട്ടത്തുമലയുടെ അടുത്തോ.. ഒരു വെള്ളവസ്ത്രം മറ്റൊരു വെള്ളവസ്ത്രത്തെ ആക്രമിക്കുകയില്ല:) ഇനി അഥവാ ആക്രമിച്ചാല്‍ ബ്ലോഗെഴുതി നാറ്റിക്കും എന്നങ്ങട് പറയൂന്നേ...

  @Kannur Cyber Meet : സജിമിന്റെ ആവശ്യം ന്യായമാണ്. ഒരു കോണ്ടാക്റ്റ് നമ്പര്‍ ഇവിടെ കൊടുക്കുകയാണെങ്കില്‍ പലര്‍ക്കും അത് ഉപകരിക്കും.

  ReplyDelete
 57. കണ്ണൂര്‍ക്കാരിയായ ഞാന്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു...
  സാഹചര്യം അനുകൂലമായാല്‍ പങ്കെടുക്കും...

  ReplyDelete
 58. മീറ്റ് അടുക്കുന്നതിനു മുൻപ് മുഴുവൻ സമയം ലഭ്യമാകുന്ന നാട്ടിലുള്ള ഏതെങ്കിലും സംഘാടകരുടെ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും...
  മുഖ്യ സംഘാടകരായ ബിജുകുമാറും ബിജു കൊട്ടിലയും ലാൻഡ് ചെയ്തിട്ടില്ല എന്നാണ്‌ ഏറ്റവും പുതിയ റിപ്പോർട്ട്...

  ReplyDelete
 59. I shall be attending the meet. Will be reaching on 11th morning by Managalore mail.

  ReplyDelete
 60. അപ്പോള്‍ ഞാനും തലേ ദിവസം എത്തും.

  ReplyDelete
 61. ഇ.എ.സജിം തട്ടത്തുമല പറഞ്ഞത്കൊണ്ട് പറയുകയാണ്. തലേന്ന് വരുന്നവര്‍ക്ക് മാടായിപ്പാറ PWD റസ്റ്റ് ഹൌസില്‍ ആണല്ലൊ താമസസൌകര്യം ഒരുക്കിയിരിക്കുന്നത്, അവിടെക്ക് പോകുന്ന വഴിയില്‍ പാപ്പിനിശ്ശേരിയില്‍ പഴയങ്ങാടി റോഡില്‍ ആണ് ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത്. സജിം പറഞ്ഞ പോലെ വല്ല കാരണവശാലും താമസിച്ച് എത്തുന്നവര്‍ക്ക് എന്റെ വീട്ടില്‍ താമസിക്കാവുന്നതാണ്. കണ്ണൂരില്‍ താമസിച്ച് എത്തുന്നവര്‍ എന്നെ വിളിച്ചാല്‍ മതി. കണ്ണൂരില്‍ നിന്ന് ഓട്ടോ പിടിച്ച് വരാവുന്നതാണ്. ഏകദേശം 8കി.മീ. ആണ് കണ്ണൂരില്‍ നിന്ന് ഞങ്ങളുടെ വീട്ടിലേക്കുള്ള ദൂരം. എന്നെക്കൊണ്ട് ഇത്രയേ കഴിയൂ. ആരോഗ്യപരമായ കാരണങ്ങളാല്‍ ഓടിച്ചാടി നടക്കാന്‍ വയ്യ. മീറ്റിന് എത്തുന്ന എല്ലാവരേയും കണ്ണൂര്‍ക്കാരന്‍ എന്ന നിലയില്‍ ഹാര്‍ദ്ധമായി സ്വാഗതം ചെയ്യുന്നു. എന്റെ നമ്പര്‍ : 94003 03115 / 0497- 2786111

  ReplyDelete
 62. എന്നെ കൂട്ടാതെ തലേന്ന് മാടയിപ്പരയ്ക്ക് കൂടാനോ? നടക്കില്ല മോനെ ബിജു ഏട്ടാ കൊതുകിനെ കൊണ്ട് കടിപ്പിക്കും ... ജാഗ്രതൈ ... ആ കുമാരെട്ടനോടും പറഞ്ഞെ ... സൂക്ഷിക്കാന്‍ ...


  വെക്കേഷന്‍ ആയതോണ്ട് വാദി ഹൂദ ഗേള്‍സ്‌ സ്കൂളില്‍ ആരും ഉണ്ടാവില്ലല്ലോ എന്നതാ എന്റെ സങ്കടം !! :(

  ReplyDelete
 63. പത്രക്കാരന്‍ വരും. ഉറപ്പായിട്ടും വരും എന്നുള്ളവരുടെ കൂടെ എഴുതിക്കോളൂ. വിശ്വാസം അതല്ലേ എല്ലാം !!!!!!!

  ReplyDelete
 64. വേലയും കൂലിയും ഇല്ലാത്ത ആളാണേ, നടയടി ഫീസ് എത്രയാണെന്ന് വച്ചാല്‍ ആദ്യമേ പറയണം.

  ReplyDelete
 65. എല്ലാവരേയും ചേർത്ത് രണ്ടു ദിവസത്തിനുള്ളിൽ വിശദമായ പോസ്റ്റിടുന്നതായിരിക്കും .. കോണ്ടാക്ട് നമ്പർ കിട്ടുന്നതേ ഉള്ളൂ.. ഒരു ദിവസം കൂടെ വൈറ്റ് ചെയ്യൂ ..

  ReplyDelete
 66. ബിജു എഴുത്തുകാരായ ബ്ലോഗറല്ലാത്ത സുഹ്രുത്തുക്കളെ ക്ഷണിക്കട്ടേ? അവർക്ക് താല്പര്യമുണ്ട്.

  ReplyDelete
 67. ഞാന്‍ തലേ ദിവസം തന്നെ വരും എന്ന് പറഞ്ഞതാണല്ലോ? എന്നിട്ടും എന്റെ പേര്‍ പട്ടികയില്‍ കാണാന്‍ ഇല്ല ! എന്താണാവോ ?

  ReplyDelete
 68. ശാന്ത ചേച്ചീ. . തീർച്ചയായും ക്ഷണിക്കൂ.. താല്പര്യമുള്ളവരെയാണു ആവശ്യം പുതിയ ഓരു ബ്ലോഗർ എങ്കിലും കണ്ണൂർ മീറ്റിലൂടെ ഉണ്ടായാൽ അതും നേട്ടമാണ്.

  ReplyDelete
 69. ഹക്കിം തീർച്ചയായും അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. വളരെ വേഗം തന്നെ

  ReplyDelete
 70. വരാന്‍ ശ്രമിക്കുന്നു..

  ReplyDelete
 71. ആശംസകള്‍ ..എനിക്കെന്തായാലും വരാന്‍ പറ്റും എന്ന് തോന്നുന്നില്ല. വലിയൊരു നഷ്ടം തന്നെ .എല്ലാവരും കൂടെ അങ്ങ് അര്‍മാദിക്കൂ

  ReplyDelete
 72. നോം കൂടെക്കൂടെ ഈ പോസ്റ്റ് വന്ന് നോക്കണുണ്ട്,കേട്ടോ!കാര്യങ്ങളുടെ പുരോഗതി അറിയണമല്ലോ!

  ReplyDelete
 73. മീറ്റിൽ പങ്കെടുക്കുന്ന എല്ലാപേർക്കും ആശംസകൾ!. എല്ലാം മംഗളമായി നടക്കട്ടെ.

  ReplyDelete
 74. എന്റെ എല്ലാ വിധ ആശംസകളും. ഞാനും ഹക്കിം അണ്ണനും എന്തായാലും പങ്കെടുക്കാന്‍ തീരുമാനിച്ചു

  ReplyDelete