Thursday, June 23, 2011

ഹാളൊരുങ്ങി അരങ്ങൊരുങ്ങീ....!!

പ്രിയരേ . മലബാറിന്റെ ആദ്യത്തെ സൈബർ മീറ്റിനു വേദിയൊരുങ്ങിക്കഴിഞ്ഞു.. അക്ഷരങ്ങളുടെ ആത്മാവുകൾ പരിചയപ്പെടൂത്തിയ സൌഹൃദങ്ങളെ വരവേൽക്കാൻ കണ്ണൂർ ഒരുങ്ങുകയായി . കാലത്തിന്റെ കൈവിരലുകൾ ഒന്നായിച്ചേർത്ത മനസ്സുകളുടെ സംഗമ വേദി . കണ്ണൂർ ജവഹർ ലൈബ്രറിയുടെ ഹാൾ കണ്ണൂർ മീറ്റിനു വേണ്ടി ബുക്ക് ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ . കണ്ണൂരിന്റെ ഹൃദയമായി നിലകൊള്ളുന്ന സാംസ്ക്കരിക കേന്ദ്രം, അക്ഷരങ്ങളെ പ്രണയിക്കുന്ന മനസുകൾക്ക് ഒന്നിക്കുവാൻ ഈ പുസ്തക വീടു തന്നെ ഉത്തമം എന്ന തിരിച്ചറിവിലായിരുന്നു ജവഹർ ലൈബ്രറി ഹാൾ മതി എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അതു മാത്രമല്ല കണ്ണൂർ എത്തിച്ചേരുന്ന ഒരാൾക്ക് ആരോടു ചോദിച്ചാലും മനസിലാകുന്ന ഒരു സ്ഥലം , കണ്ണൂർ പഴയ ബസ്റ്റാന്റിലും , റെയിൽ വേ സ്റ്റേഷനിലും ബസ്സിറങ്ങിയാൽ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലം ,പത്ത് നാന്നൂറു പേർക്ക് ഇരിക്കാനും കിടക്കാനും കിടന്നുരുളാനും ഉള്ള സ്ഥല സൌകര്യം, പിന്നെ ഇതൊക്കെ കുടുംബക്കാരെയും കുട്ടികളേം  ഒക്കെ കൂട്ടി 

നിറക്കേണ്ടത് ഓരോ ബ്ലോഗർമ്മാ‍രുടെയും കടമയാണെന്നു കൂടെ അറിയിക്കട്ടെ.  അപ്പൊ പിന്നെ  എല്ലാവരെയും  ജവഹർ ലൈബ്രറി ഹാളിൽ വച്ച് കാണാം,  അപ്പൊ കണ്ടവരോടൊക്കെ പറഞ്ഞേര്.. “അപ്പൊ  ഉണ്ടാകില്ലെ.. കണ്ണൂര്..  നമ്മടെ ജവഹർ ലൈബ്രറി ഹാളിലേ..നുമ്മടെ കണ്ണൂർ മീറ്റിനെ.” അപ്പൊ  അർമാദിച്ചോളീ..ആഹ്ലാദിച്ചോളീ.. .

36 comments:

  1. theerchayaayum..................
    appo meetinu kaanaam.........

    ReplyDelete
  2. ജവഹർ ലൈബ്രറിയുടെ മുൻ‌വശം ഗെയ്റ്റ്, പേര് എന്നിവ ഉൾപ്പെട്ട ഫോട്ടോ കൂടി കൊടുക്കാമായിരുന്നു.

    ReplyDelete
  3. എടുത്തിരുന്നു അതു വണ്ടിയിൽ പോകുമ്പോഴെങ്ങാനായിരുന്നു എടൂത്തത്.. പിന്നെ ഫോട്ടോഗ്രാഫിയിൽ പി എച്ച് ഡി എടുത്ത കുമാരനായതു കൊണ്ട് എന്തോ ആ ഫോട്ടോസെല്ലാം മോഡേൺ ആർട്ടു പോലെ ഒന്നും മനസിലാകതെ പോയി അതോണ്ടാ .

    ReplyDelete
  4. മീറ്റും മോഡേൺ ആകുമോ................?

    ReplyDelete
  5. അപ്പോൾ മീറ്റാനും ഈറ്റാനും സ്ഥലമായി...അല്ലേ

    ReplyDelete
  6. സമയം....? അജണ്ട.....?വൈകീട്ടെന്താ പരിപാടി....?

    ReplyDelete
  7. മലബാറിലെ ആദ്യ സൈബര്‍ മീറ്റ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്നതല്ലേ..?

    ReplyDelete
  8. നീസ ,അതു തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റായിരുന്നു . ഇതു സൈബർ മീറ്റാണ് , ബ്ലോഗുകളെ കൂടാതെ, ഫേസ് ബുക്ക് , ഓർകുട്ട് , ട്വിറ്റർ , കൂട്ടം, തുടങ്ങിയ എല്ലാവിധ ഇ-എഴുത്ത് മേഘലയിലെ സൌഹൃദങ്ങളെയും ഒന്നിച്ചു ചേർക്കുക എന്ന ഉദ്ദേശത്തോടെ ആണു കണ്ണൂർ സൈബർ മീറ്റ്. സംശയം തീർന്നു എന്നു വിചാരിക്കുന്നു. വെള്ളൂരല്ലെ അപ്പൊ മീറ്റിനുണ്ടാകുമല്ലോ അല്ലേ.. ആഥിഥേയ ആണു നേരത്തെ കാലത്തെ വന്നേക്കണം

    ReplyDelete
  9. തുഞ്ചന്‍പറമ്പിലെ മീറ്റിനെ സൈബര്‍ മീറ്റെന്നു വിളിച്ചില്ലെന്നേ ഉള്ളൂ. ഇന്റെര്‍നെറ്റിലെ എല്ലാ മേഖലകളിലും ഉള്ളവരെക്കൂടാതെ ഇന്റര്‍നെറ്റ് എന്തെന്നറിയാത്ത ബ്ലോഗും വിക്കിയും എല്ലാമെല്ലാം മനസ്സിലാക്കാനാഗ്രഹിച്ച ഏറെപ്പേരും പ്രസ്തുത മീറ്റില്‍ പങ്കെടുത്തിരുന്നു. പങ്കെടുക്കുന്നതിനെ സംബന്ധിച്ച വിശദീകരണം മാധ്യമങ്ങളില്‍ക്കൂടി മീറ്റിനുമുമ്പ് അറിയിച്ചിരുന്നു. മീറ്റിനുശേഷം വന്ന പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ബ്ലോഗര്‍മാര്‍ അല്ലാത്തവരും വന്നിരുന്നെന്നു മനസ്സിലാവും. തുഞ്ചന്‍പറമ്പിന്റെ മീറ്റ്‌ലോഗോ ഒന്നു ശ്രദ്ധിക്കൂ. ഫെയ്സ്‌ബുക്കിലെയും ട്വിറ്ററിലെയും ഓര്‍ക്കുട്ടിലേയും ധാരാളം ചങ്ങാതിമാര്‍ തുഞ്ചന്‍പറമ്പിലെത്തിയിരുന്നു. ബന്ദിനെ പേരുമാറ്റി ഹര്‍ത്താലാക്കിയതുപോലെ. മലബാറിലെ ആദ്യ സൈബര്‍മീറ്റ് നടത്തുന്ന ക്രെഡിറ്റ് കണ്ണൂര്‍മീറ്റിന്റെ സംഘാടകര്‍ക്കിരിക്കട്ടെ.

    ReplyDelete
  10. പ്രിയ തുഞ്ചൻ പറമ്പ് മീറ്റ് സംഘാടകരേ ..പേരു കൊണ്ടു മാത്രമാണ് കണ്ണൂർ സൈബർ മീറ്റ് മലബാറിലെ ആദ്യത്തെ സൈബർ മീറ്റ് പറഞ്ഞത് . തുഞ്ചൻ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് എന്നു വച്ചതു കൊണ്ടും ഇത് സൈബർ മീറ്റ് എന്നായതു കൊണ്ടും ബന്ദ് ഹർത്താലും രണ്ടും രണ്ടാണെന്ന് ഒരു വാദത്തിനു സ്കോപ്പൊക്കെ ഉണ്ട്. എങ്കിലും. ക്രഡിറ്റൊന്നും കണ്ണൂർ മീറ്റിനു വേണ്ടാപ്പാ.. അതൊക്കെ നിങ്ങളു തന്നെ കൈപറ്റിക്കോളൂ.എന്തായാലും ഒരു വിവാദം ഉണ്ടാക്കാനില്ല ഉത്തര മലബാറിലെ ആദ്യത്തെ സൈബർ മീറ്റ് എന്ന നിലയിൽ തിരുത്തുന്നു കെട്ടോ.. നീസ വെള്ളൂർ .. വെള്ളൂർ എന്നു കേട്ടപ്പോൾ കണ്ണൂരുള്ള വെള്ളൂരാണെന്നു തെറ്റിദ്ധരിച്ചു പോയി . ആദ്യത്തെ കമന്റിനു ക്ഷമ ചോദിക്കുന്നു .

    ReplyDelete
  11. സെപ്. 11 ലെ എന്‍റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചിരിക്കുന്നു. അല്ല..ഈ എറണാകുളംകാര്‍ക്കൊക്കെ വരാലോ അല്ലെ?

    ReplyDelete
  12. ഓണത്തിന് നാട്ടില്‍ ഉണ്ടാകും എന്ന് ഏകദേശം ഉറപ്പാണ്. കണ്ണൂര്‍ മീറ്റില്‍ പങ്കെടുത്തു എല്ലാവരെയും നേരില്‍ കാണാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.. :)

    ReplyDelete
  13. കണ്ണൂര്‍ മീറ്റിന്റെ സാരഥികള്‍ക്ക് ഒരു മെയിലയക്കാന്‍ എന്തു ചെയ്യും....? മെയില്‍ ഐഡി ഒന്നുതാ മഷന്മാരേ.....

    ReplyDelete
  14. റെജി പുത്തൻ പുരയ്ക്കൽ .അയ്യോ ഏർണാകുളം കാർക്കെന്താ ഒരു പ്രത്യേകത.. കേരളം മുഴുവൻ അടച്ചിങ്ങോട്ട് പോന്നാലും ഞങ്ങളൂ ദേ ഈ തോളത്തിരുത്തും .. അങ്ങോട്ട് വാ വച്ചിട്ടൂണ്ട്.. (പായസവും,ബിരിയാണീയും ഹഹഹ് ) തുഞ്ചൻ പറമ്പേ എന്തിനാ തെറിവിളിക്കാനല്ല്ലെ.. ഹഹഹ തരൂല്ല .. അല്ലേൽ പോട്ടെ ഒരു മീറ്റാകുമ്പോ തെറി വിളിച്ചില്ലെങ്കിൽ പിന്നെന്തു മീറ്റല്ലെ kannurmeet@gmail.com

    ReplyDelete
  15. കേരള സൈബര്‍ മീറ്റ് , കണ്ണൂര്‍ എന്നായിരുന്നില്ലേ ഉചിതമായ പേര് ?

    പിന്നെ ഞമ്മള് നാലഞ്ച് കൊല്ലം മുമ്പ് ഒരു ശില്പശാല നടത്തി ഉരുണ്ട്മറിഞ്ഞ ആ സെലം തന്നെയല്ലേ ഇത്?

    ReplyDelete
  16. areekodan mashe athe athe .. appo veendum urundu mariyallo alle

    ReplyDelete
  17. അവസാനം ബിജുചേട്ടന്‍ എന്നെയും ബ്രെയിന്‍ വാഷ്‌ ചെയ്തു
    ചേട്ടന്‍ പറഞ്ഞത് കൊണ്ട് മാത്രം വരാം :)
    പിന്നെ തൃശൂര്‍ജില്ലയിലെ എനിക്ക് പരിചയമുള്ളവരെയും ഞാന്‍ വിളിച്ചോണ്ട് വരാം

    ReplyDelete
  18. ആളുകേറാത്ത ബ്ലോഗിന്റുടമയായ എനിക്കും വരാലോ അല്ലേ.
    വിശദവിവരങ്ങള്‍ എങ്ങനറിയും.

    ReplyDelete
  19. സൈബര്‍ മീറ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേടിയാവുന്നു.സൈബര്‍ മേഖലയെ സംബന്ധിക്കുന്ന സമഗ്രമായ ചര്‍ച്ചകളും,വിദഗ്ദന്‍മാരുമൊക്കെയായി ഉന്നതതലത്തിലുള്ള ഒരു മീറ്റ് ആവുമോ എന്നൊരു ആശങ്ക.നമുക്കാണെങ്കില്‍ ബ്ലോഗിങ്ങിലുള്ള അല്പജ്ഞാനമല്ലാതെ സൈബര്‍ സംബന്ധകാര്യങ്ങളില്‍ ഒരു പിടിയുമില്ലതാനും.

    എന്നാലും വരും.ബ്ലോഗിങ്ങിലൂടെ പരിചയപ്പെട്ട,നേരിട്ടുകാണാന്‍ കൊതിയുള്ള കുറേ നല്ല കൂട്ടുകാരെ കാണാനുള്ള അവസരമാണ്.അതു പാഴാക്കിക്കൂട.അതുകൊണ്ട് മാത്രം, തീര്‍ച്ചയായും ഈയുള്ളവന്‍ അവിടെയെത്തും.

    ReplyDelete
  20. ഇഗ്ഗോയ് എല്ലാർക്കും വരാട്ടൊ..പ്രദീപേട്ടാ.. സൈബർ മീറ്റ് എന്നു വച്ചത് ഫേസ് ബുക്ക് , ഓർക്കുട്ട്, കൂട്ടം ,ട്വിറ്റർ എന്നീ ആൾക്കാരെ കൂടെ പങ്കെടുപ്പിക്കുക എന്നുദ്ദേശിച്ചാണ്. വിദഗ്ദ ചർച്ചകളും, ഉന്നതതല കൂടീക്കാഴ്ചകളും ഒന്നും അല്ല.. പേടിക്കണ്ടകെട്ടോ . ഒന്നു മീറ്റുക ഒന്നു ഈറ്റുക പിന്നെ ചില്ലറ ബ്ലോഗ് കാര്യങ്ങൾ ഇ - എഴുത്തിനെ ഒന്നൽ‌പ്പം അറിയാത്തവർക്ക് പകർന്നു കൊടുക്കുക അത്രമാത്രം, മുഖ്യമായും പരസ്പരം കാണുക അത്രതന്നെ.

    ReplyDelete
  21. ഞാനും വരുന്നേ...വണ്ടി വിടല്ലേ...എല്ലാ ആശംസകളും.

    ReplyDelete
  22. ഞാനും വരുന്നുണ്ട്. ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    ReplyDelete
  23. തൊടുപുഴമീറ്റിന്റെ ക്ഷീണത്തില്‍ മിസ് ആകാതിരുന്നാല്‍ മതിയായിരുന്നു

    ReplyDelete
  24. മീറ്റിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. വിശദവിവരങൾ അറിയിക്കാമോ....?

    ReplyDelete
  25. ഉവ്വ് ഉണ്ടാകാന്‍ ശ്രെമിക്കും

    ReplyDelete
  26. മീറ്റിന് എല്ലാവിധ ആശംസകളും ....

    ReplyDelete
  27. ഞാന്‍ തീവണ്ടി സമയം നോക്കി.
    അപ്പോള്‍ അവിടെ കാണാമോ എന്നു നോക്കാം

    ReplyDelete
  28. മീറ്റിന് എല്ലാവിധ ആശംസകളും ,

    ReplyDelete
  29. കണ്ണൂര്‍മീറ്റിന്റെ ഭാരവാഹികളുടെ അടിയന്തിരശ്രദ്ധക്ക്!
    ------------------------------​------------------
    ഒരു മുന്നറിയിപ്പുണ്ട്..
    കുപ്രസിദ്ധ മലയാളം ബ്ലോഗ്ഗായ "എന്റെ വര"യുടെ ബ്ലോഗ്ഗര്‍ കണ്ണൂര്‍ മീറ്റില്‍ പങ്കെടുക്കുമെന്ന് രഹസ്യ വിവരം കിട്ടിയതായ് "നാടകക്കാരന്‍"ശ്രീ. ബിജു കോട്ടില അറിയിച്ചു. ഇയാള്‍ ഗള്‍ഫിലായതിനാല്‍ ശല്യം ഒഴിവായി എന്ന്സമാധാനിച്ചിരുന്ന ഭാരവാഹികള്‍ക്ക് ഈ വിവരം ഒരു വല്ലാത്ത അങ്കലാപ്പ് നല്‍കിയിട്ടുണ്ട്.ബ്ലോഗ്ഗില്‍ മാത്രം ഇയാളെ സഹിച്ചിരുന്ന തങ്ങള്‍ ഇനി നേരിലും ഇയാളെസഹിക്കേണ്ടി വരുമല്ലോ ഈശ്വരാ എന്നാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഭാരവാഹി പറഞ്ഞത്.
    ചിത്രങ്ങളിലൂടെ മാത്രം കണ്ടു പരിചയിച്ച മിക്ക ബ്ലോഗ്ഗേഴ്സിനേയും നേരില്‍ കാണാനുള്ള സുവര്‍ണ്ണാവസരമാണിതെന്നും ഒരാളേയും താന്‍ പരിചയപ്പെടാതെ വിടില്ല എന്നും ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു അപൂര്‍‌വ്വമായി മാത്രം കിട്ടുന്ന ഈ സുവര്‍ണ്ണാവസരം താന്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നും "എന്റെവര" ബ്ലോഗ്ഗര്‍ അറിയിച്ചതായ് റിപ്പോറ്ട്ടുണ്ട്,
    ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയായ ഇയാള്‍ ബ്ലോഗ്ഗ്മീറ്റിലെ സ്ഥിരം സാന്നിദ്ധ്യമായ കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനെക്കൊണ്ട് തന്റെ പടം ഒരു വരപ്പിക്കാനുള്ള ആത്യാഗ്രഹവും കൊണ്ടു നടക്കുന്നതായ് വിവരംകിട്ടിയിട്ടുണ്ട്.
    ഇയാള്‍ എത്തുന്ന വിവരം അറിഞ്ഞാല്‍ ഒരാള്‍പോലും മീറ്റില്‍ പങ്കെടുക്കില്ല എന്നും അതിനാല്‍ എന്തുവില കൊടുത്തും ഇയാളെ ഞങ്ങള്‍ തടയുമെന്നും ചില അനോണി ബ്ലോഗ്ഗേഴ്സ് അറിയിച്ചു.
    അനോണികള്‍ക്ക് മറഞ്ഞിരിക്കാനായ് പ്രത്യേക ഒളിസൗകര്യവും ഈമീറ്റിന്റെ പ്രത്യേകതയാണെന്നും അവര്‍ അവകാശപ്പെട്ടു.

    ReplyDelete
  30. സംഘാടകർക്ക് അഭിനന്ദനങ്ങൾ നേരത്തെ അറിയിക്കുന്നു.

    ReplyDelete
  31. അറിഞ്ഞാൽ വരാതിരിക്കാം എന്നു വിചാരിക്കാൻ പറ്റുമോ?

    ReplyDelete
  32. ബിജു..
    തൃശൂരു നിന്ന് കണ്ണൂർക്കുള്ള റൂട്ടും..
    കിലോമീറ്റെറും വ്യക്തമാക്കിത്തരൂ..

    ReplyDelete
  33. ശ്രീ ഹരീഷ് തൃശ്ശൂരിൽ നിന്നും കണ്ണൂർക്ക്. 235 കിലോമീറ്റര ആണു ബൈ റോഡ് . .. ഗുരുവായൂർ നിന്നും പൊന്നാനി, കോഴിക്കോട്, മാഹി കണ്ണൂർ. ആണു റൂട്ട്.

    ReplyDelete